വെണ്ണിയോട് : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം വാര്‍ഡുകളിലും ഇക്കുറി ത്രികോണമത്സരം നടക്കും. നേ രിട്ട് മത്സരം നടക്കുന്ന ചില വാര്‍ഡുകളില്‍ പ്രധാന രാ ഷ്ട്രീയ പാര്‍ട്ടി ബിജെപി ത ന്നെയാണ്.
ഭാരതീയ ജനതാപാര്‍ട്ടിയുടെ ശക്തമായ സാ ന്നിദ്ധ്യ മാണ് ഇക്കുറി പഞ്ചായത്തി ലെ മുഴുവന്‍ വാര്‍ഡുകളിലെയും ഫല ത്തെ മാറ്റിമറിക്കുന്നത്. ഒന്ന്, മൂന്ന്, നാല്, 13 വാര്‍ഡുകളിലാണ് ശക്തമായ ത്രികോണമത്സരത്തിന് വേദിയാകുന്നത്. അഞ്ചാം വാര്‍ഡില്‍ ജനതാദളും ബിജെപിയും തമ്മിലാണ് മത്സരം.
കേരള സംസ്ഥാന ഭരണം പോലെതന്നെ ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ സാധാരണക്കാര്ക്കെല്ലാമുള്ള പരാതിയാണ് സ്വജനപക്ഷപാതം. ന്യൂനപക്ഷങ്ങള്‍ക്കോ സ്വന്ത-ബന്ധുക്കള്‍ക്കോ മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നാണ് ജനങ്ങളുടെ പരാതി. ട്രൈബല്‍ വകുപ്പിനെപോലും സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമല്ലാത്ത കോളനികള്‍ക്കെതിരെ ആനുകൂല്യനിഷേധംവരെ നടന്നുവരുന്നതായാണ് കോളനി നിവാസികളുടെ പരാതി. രാഷ്ട്രീയ പക്ഷപാതത്തിന്റെ ഭാഗമായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെയായിട്ടും ഒരു ട്രൈബല്പ്രൊമോട്ടറെപോലും സ്വന്തമായി നിയമിക്കാത്ത വാര്‍ഡാണ് ആനേരി.
ആദിവാസികുടംബത്തിന് സര്‍ക്കാര്‍ നല്കിയ ഭൂമി സാമൂഹ്യവിരുദ്ധര്‍ക്ക് മറിച്ചുനല്കണമെന്ന് ആവശ്യപ്പെടുകയും, ഭൂമി ലഭിച്ച ആദിവാസികുടുംബത്തെ അക്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയെന്നും ഇവര്‍തന്നെ വീണ്ടും ഭരണത്തിലേറിയാല്‍ തങ്ങള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് ലഭിക്കുക എന്നുമാണ് നാട്ടുകാരുടെ പക്ഷം. ഒരുപാട് വാഗ്ദാനങ്ങ ള്‍ നല്കി ജയിച്ച മുന്‍ ഭരണസമിതിയംഗങ്ങളില്‍ ഭൂരിപക്ഷവും നാട്ടുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നത് പകല്‍പോലെ വ്യക്തമാണ്.
പഞ്ചായത്ത് ആസ്ഥാ നം സഥിതിചെയ്യുന്ന ഒ ന്നാം വാര്‍ഡായ വെണ്ണിയോ ടുള്ള ആദിവാസി കോളനി കളുടെ വികസനം ഇതുവരെയുള്ള ഭരണസമിതികളുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. കോട്ടത്തറ പഞ്ചായത്തില്‍ പണി യേണ്ട കുളം പനമരം ഗ്രാമ പഞ്ചായത്തിലെത്തിച്ചത് സ്വജനപക്ഷപാതമൂലമാണെന്നാണ് കുറുമ്പാലകോട്ടക്കാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: