ബത്തേരി : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണത്തില്‍ ബഹുദൂരം മുന്നില്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പരസ്യപ്രചാരണപ്രവര്ത്തനങ്ങളിലും ബിജെപി ഇരുമുന്നണികളെയും പിന്നിലാക്കി. കോളനികള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും ഗ്രൂപ്പ് യോഗങ്ങളും കുടുംബയോഗങ്ങളും ഏതാണ്ട് പൂര്‍ണ്ണമായി. വീട് വീടാന്തരം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ബിജെപി പിടിക്കുന്ന വോട്ടിനെ ചൊല്ലി ഇരുമുന്നണികളും വേവലാതിയിലാണ്. ജില്ലയിലെ ഭൂരിഭാഗം വാര്‍ഡുകളിലും ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത് ബിജെപി ആകും. പല പഞ്ചായത്ത് ഭരണവും ഭാരതീയ ജനതാപാര്‍ട്ടിയുടെ വാര്‍ഡംഗങ്ങളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും. നിലവിലെ സ്ഥിതി അനുസരിച്ച് പല പഞ്ചായത്തുകളും ബിജെപിക്ക് ലഭിക്കുമെന്ന നിലയിലാണ്.
ജില്ലയില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപിക്കുവേണ്ടി ശക്തമായ പ്രചരണമാണ് നടത്തിവരുന്നത്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമപഞ്ചായത്തുകളിലും ജില്ലാ, ബ്ലോക്ക്, ഡിവിഷനുകളിലും, കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരസഭകളിലും ശക്തമായ സാന്നിദ്ധ്യമാണ് ഭാരതീയ ജനാതാപാര്‍ട്ടി.
എല്ലാ ത്രിതല പഞ്ചായത്ത് മണ്ഡലങ്ങളിലും ബിജെപി പത്രിക നല്‍കിയതോടെ ദ്വിമുന്നണി രാഷ്ട്രീയം ഭയാശങ്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: