ബത്തേരി : പുരാതന വയനാടിന്റെ നെല്ലറകളില്‍ ഒന്നായ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ ഭരണ മാറ്റാത്തിന്റെ കാഹളം മുഴക്കി കടന്നുവരുന്ന ബിജെപി സാരഥികള്‍ക്ക് വോട്ടര്‍മാര്‍ നല്കുന്ന ഊഷ്മളമായ സ്വീകരണം പ്രവര്‍ത്തകര്‍ക്ക് ആവേശമാവുകയാണ്.
17 അംഗ ഭരണ സമിതിയില്‍ ഭാരതീയ ജനതാപാര്‍ട്ടിക്ക് ഇപ്പോഴുളളത് മൂന്നുസീറ്റുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏഴുസീറ്റുകളില് മല്‍സരിച്ച പാര്‍ട്ടി ഇക്കുറി പതിനഞ്ച് സീറ്റുകളിലാണ് ജനവിധിതേടുന്നത്. അഞ്ച് ജനറല്‍ സീറ്റുകളാണിവിടെയുളളത്. വയനാടിന്റെ നെല്‍വയല്‍ സംസ്ക്യതിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയ ഈ ഗ്രാമത്തില്‍ കാര്‍ഷിക ആവശ്യത്തിനുളള ജലസേചന പദ്ധതികളോ ജനങ്ങള്‍ക്കാവശ്യമായ ആതുരാലയങ്ങളോ ഒന്നും കൊണ്ടുവരാന്‍ കഴിയാത്ത ഇടതുപക്ഷമാണ് ഇവിടെ തുടര്‍ഭരണത്തിനായി വീണ്ടും വോട്ടുതേടുന്നത്.
കര്‍ണ്ണാടകയോട് അതിര്‍ത്തി പങ്കുവെയ്ക്കുന്ന നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തി ല്‍ ജനസംഖ്യ 30000 ആണ്.ഇതില്‍ 43 ശതമാനവും വനവാസി വിഭാഗക്കാരാണ്. ഇവര്‍ക്കെല്ലാം കൂടി ഇവിടെയുളളത് ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം മാത്രമാണ്.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുത്തങ്ങ ഡിവിഷനിലടക്കം വന്‍ മുന്നേറ്റം ബിജെപി കാഴ്ചവയ്ക്കുമെന്നും പ്രവര്‍ത്തകര്‍ ഉറപ്പു പറയുന്നു.
പുതിയ ഭരണ സംവിധാനത്തില്‍ ആര്‍്ക്കും അവഗണിക്കാനാവാത്ത ശക്തിയായി ഭാരതീയ ജനതാപാര്‍ട്ടി ഉണ്ടാകുമെന്നുമുളള പ്രതീക്ഷയിലാണ് നൂല്‍പ്പുഴയിലെ ഗ്രാമ സമ്മതിദായകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: