ന്യൂദല്‍ഹി: കടബാധ്യതയില്‍ നിന്നും മുക്തമാകുവാന്‍ ഭാരതി എയര്‍ടെല്‍ ആഫ്രിക്കയിലെ 13 രാജ്യങ്ങളില്‍ ഏഴ് രാജ്യങ്ങളിലെ ടവറുകള്‍ വില്‍ക്കുന്നു. ഇതിലൂടെ 11000 കോടി രൂപ നേടി ബാധ്യതയില്‍ നിന്നും മുക്തിനേടാമെന്നാണ് കമ്പനിയുടെ കണക്ക്കൂട്ടല്‍.
2010ലാണ് ആഫ്രിക്കയില്‍ കമ്പനി പ്രവേശിക്കുന്നത്. സെയിന്‍ ടെലികോം പത്ത് ബില്യണ്‍ ഡോളറിന് വാങ്ങിക്കൊണ്ടായിരുന്നു ആരംഭം. ഈ സമയത്ത് ഭാരതത്തില്‍ ഫോര്‍ ജിക്കായി വന്‍നിക്ഷേപം വേണ്ടി വന്നതിനാല്‍ ആഫ്രിക്കയില്‍ വന്‍ബാധ്യത നേരിടേണ്ടി വന്നു.
ആഫ്രിക്കയിലെ 13 രാജ്യങ്ങളിലെ നിക്ഷേപത്തിലൂടെ 68134 കോടി രൂപയുടെ ബാധ്യതയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. കമ്പനിക്ക് ഏതാണ്ട് 14000 മൊബൈല്‍ ടവറുകളാണ് ആഫ്രിക്കയിലുള്ളത്. 60 ശതമാനത്തോളം വരുന്ന ഏതാണ്ട് 8300 ടവറുകളുടെ വില്പനയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ വില്‍പ്പനയുടെ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. നാല് രാജ്യങ്ങളിലെ വില്പന നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: