മാനന്തവാടി: ജില്ലാ ആസ്പത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് റഫർ ചെയ്ത രോഗികളെ ആബുലൻസിന് കേടുപാടു സംഭവിച്ചതുമായി ബന്ധപ്പെട്ട് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കുന്നമംഗലം നടുക്കണ്ടി പുത്തൻവീട്ടിൽ ശ്രുതിരാജ് (17), തൊണ്ടർനാട് ചാലിൽ കോളനിയിലെ നടുവൻ (65) എന്നിവരെ വഴിയിൽ ഇറക്കി വിട്ടെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രുതിരാജിന്റെ അച്ഛൻ എം.കെ. ബാബുരാജ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: