കണ്ണൂര്‍: കഴിഞ്ഞദിവസം കോണ്‍ഗ്രസ് സംഘം കുത്തിക്കൊലപ്പെടുത്തിയ ബിജെപി അനുഭാവിയായ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് കല്ലന് ഹൗസില്‍ അജിത്തിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. നൂറു കണക്കിനാളുകള്‍ അജിത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പുല്ലൂപ്പിക്കടവിലെ വീട്ടിലെത്തി. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, വിവിധ സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്നലെ പുഴാതി പഞ്ചായത്തില്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കഞ്ചാവ്-മദ്യമാഫിയാ സംഘത്തില്‍പ്പെട്ട കോണ്‍ഗ്രസ്സിന്റെ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഒരുസംഘം യുവാക്കളായിരുന്നു തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ പുല്ലൂപ്പിക്കടവില്‍ വെച്ച് അജിത്തിനെ കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: