കണ്ണൂര്‍: ജില്ലാ ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പ് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, വെരിക്കോസിറ്റി എന്നീ അസുഖങ്ങളുടെ ചികിത്സയ്ക്കു വേണ്ടിയുള്ള പ്രത്യേക മെഡിക്കല്‍ ക്യാമ്പും മരുന്നുവിതരണവും നടത്തി. നൂറിലേറെ പേര് പങ്കെടുത്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. താലൂക്ക് ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ പിആര്‍ സലജ കുമാരി അധ്യക്ഷത വഹിച്ചു. ഡോ പി കെ ഉഷാകുമാരി, പി വി സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. റബീ ഹാഷിം ക്യാമ്പിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: