കണ്ണൂര്‍: ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, അവര്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടി ജില്ലാ പ്രതിനിധികള്‍ എന്നിവരുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബാലറ്റ് പേപ്പര്‍ 27നകം അച്ചടിച്ച് ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. പോളിംഗ് ഓഫീസര്‍മാരുടെ പരിശീലനം നടന്നു വരുന്നു. പോസ്റ്റല്‍ ബാലറ്റുകള്‍ 28നകം തിരിച്ചു നല്‍കണം. പ്രശ്നബാധിത ബൂത്തുകളില്‍ കൂടുതല്‍ പൊലീസ് സാന്നിദ്ധ്യവും വെബ്കാസ്റ്റിംഗുമുണ്ടാകും. ക്യാമറ നിരീക്ഷിക്കാന്‍ കലക്ടറേറ്റില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പിഎന്‍ ഉണ്ണിരാജന് പറഞ്ഞു. പോളിംഗ് ബൂത്തിന് നൂറ് മീററര്‍ പരിധിയില്‍ തിരിച്ചറിയല്‍ കാര്‍ഡുള്ള വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കു. കൊട്ടിക്കലാശത്തിന് ഒരേസ്ഥലത്ത് പ്രചരണം നടത്തുന്നത് ഒഴിവാക്കണം. അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ആയിരത്തോളം കേന്ദ്രസേനാംഗങ്ങളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും എസ്.പി പറഞ്ഞു.
പരാതികള്‍ 9497109609 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ പരിശോധിക്കുമെന്ന് ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന് സുയോഗ് പട്ടീല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മാലിന്യ മുക്തമാക്കാന്‍ ഓരോ ബൂത്തിലും രണ്ടുകുട്ടികളെ വീതം വളണ്ടിയര്‍മാരായി നിയോഗിക്കുമെന്നും ഇതുമായി സഹകരിക്കണമെന്നും ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി സുദേശന്‍ പറഞ്ഞു. വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തന രീതി കോര്‍ മാസ്റ്റര്‍ ട്രെയിനര്‍ ഇ സൂര്യകുമാര്‍ വിശദീകരിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന്, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, തെരഞ്ഞെടുപ്പ് നിരിക്ഷികന് സുയോഗ് പട്ടീല്‍, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്, ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേററര്‍ വി.സുദേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: