കണ്ണൂര്‍: കേരളത്തിലെ ജനങ്ങള്‍ ഭരണ രാഷ്ട്രീയ രംഗത്ത് സമൂലമായ ഒരു മാറ്റം ആഗ്രഹിക്കുന്നവരാണെന്നും ഇതിന് കേന്ദ്രഭരണം നടത്തുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തെ കേരളത്തിലെ ജനങ്ങള്‍ ഇത്തവണ വിജയത്തിലെത്തിക്കുമെന്നും കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് പറഞ്ഞു. കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു-വലത് മുന്നണികളില്‍ നിന്ന് മോചനം നേടണമെന്ന ജനവികാരം അരുവിക്കരയില്‍ തെളിഞ്ഞു കഴിഞ്ഞതാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പോടെ കൂടുതല്‍ വ്യക്തമാകും. കര്‍ഷകരെയും സാധാരണക്കാരെയും കടക്കെണിയുലും ബുദ്ധിമുട്ടിലുമാക്കിയ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തുപോയതോടെ രാജ്യത്തെ ജനങ്ങള്‍ രക്ഷപ്പെട്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കാര്‍ഷിക, മത്സ്യ മേഖലകളില്‍ നിരവധി പദ്ധതികളാണ് നടപ്പിലായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ റോഡ് വികസനത്തിന് മാത്രം 34,000 കോടി രൂപയാണ് മോദി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി പോലും ഇതുകേട്ട് ഞെട്ടിയിരിക്കുകയാണ്. യുപിഎ ഭരണകാലത്ത് പണമില്ലെന്ന് പറഞ്ഞ് വികസനം തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുകയും രാജ്യം വികസനത്തിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: