കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെഎസ്ആര്‍ടിസി സിഐടിയു ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിനിടയില്‍ ജോലിക്കെത്തിയ സെിഐടിയു ഇതര യുനിയനില്പ്പെട്ട ജീവനക്കാര്‍ക്കെതിരെ ജില്ലയിലെ ഡിപ്പോകളില്‍ വ്യാപക അക്രമം. പയ്യന്നൂര്‍ ഡിപ്പോയിലെത്തിയ 8 ജീവനക്കാരെ സമരാനകൂലികളായ സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ചു. അക്രമത്തില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. കണ്ണൂര്‍ ഡിപ്പോയില്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ തയ്യാറായി വന്ന തൊഴിലാളികള്‍ക്ക് ബസ്സിന്റെ താക്കോലുകളും ടിക്കറ്റ് റാക്കറ്റുകളും നല്‍കാതെ മടക്കിയയച്ചതായും പരാതിയുണ്ട്. കൂടാതെ ഹാജര്‍ രേഖപ്പെടുത്താന്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്. ജോലിക്കെത്തിയ ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കാതെ സമരം പൂര്‍ണ്ണ വിജയമെന്ന് സിഐടിയു നേതൃത്വം നടത്തിയ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദേശസാല്‍കൃത റൂട്ടായ കുടിയാന്മലയിലേക്കഉളള യാത്രക്കാര്‍ ഉള്‍പ്പെടെ ജില്ലയിലെ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന ജനങ്ങള്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസ് നടത്താത്തതിനാല്‍ ഏറെ ദുരിതത്തിലായി. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചിരുന്നതെങ്കിലും ഉച്ചമുതല്‍ തന്നെ സ്റ്റേ ഡ്യൂട്ടിയുളളതും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്നതുമായുളള കണ്ണൂരിലെ ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന ബസ്സുകള്‍ ഓട്ടം അവസാനിപ്പിച്ചിരുന്നു. ഇതുമൂലം മുന്‍കൂട്ടി തീരുമാനിക്കാതെ യാത്ര ചെയ്യാന്‍ എത്തിയവര്‍ ഏറെ ബുദ്ധിമുട്ടി. മാത്രമല്ല വന്‍ നഷ്ടമാണ് ഇതുവഴി കെഎസ്ആര്ടിസിക്കുണ്ടായിരിക്കുന്നത്. ഫലത്തില്‍ മൂന്നു ദിവസത്തെ വരുമാന നഷ്ടമാണ് കോര്പ്പറേഷന് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: