നാറാത്ത്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പാമ്പുരുത്തി ബദര്‍ മസ്ജിദിന് സമീപം വലിയകുനിമ്മല്‍ ഹൗസില്‍ ഹൈറുന്നിസയുടെയും ഇരിക്കൂര്‍ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുല്‍ മുനീറിന്റെയും മകന് വി കെ മുഷ്താഖ് (19) ആണ് മരിച്ചത്. കമ്പില്‍ അക്ഷര കോളജിലെ ഒന്നാംവര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ഥിയാണ്. ഇന്നലെ രാവിലെ 11.30ഓടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കാട്ടാമ്പള്ളി-കമ്പില്‍ റൂട്ടിലെ കാക്കത്തുരുത്തി ബസ് സ്റ്റോപ്പിന് സമീപം തിങ്കളാഴ്ച വൈകീട്ട് 6.30നായിരുന്നു അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ച് ഇലക്ട്രീഷ്യനായ കാടാച്ചിറ കലങ്ങോട് വീട്ടില്‍ അശോകന്റെ മകന് മിഥുന് (23) തല്‍ക്ഷണം മരിച്ചിരുന്നു. മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന മുഷ്താഖിന് ഗുരുതര പരിക്കേറ്റു. ഉടനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സാര്‍ഥം കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തേജസ് ദിനപത്രം കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ റിപോര്‍ട്ടര്‍ വി.കെ.ബഷീറിന്റെ സഹോദരീ പുത്രനാണ് മുഷ്താഖ്. പിതാവ് മുനീര്‍ സൗദി അറേബ്യയിലാണ്. സഹോദരങ്ങള്‍: ഷഫീര്‍, മുനീസ്, ഷിഫാന (മൂവരും വിദ്യാര്‍ഥികള്‍). ഖബറടക്കം ഇന്നു രാവിലെ 10.30ന് പാമ്പുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: