തലശ്ശേരി: സ്റ്റേറ്റ് ബാങ്കിന്റെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലുള്ള എടിഎം കൗണ്ടര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാണെന്ന് പരാതി. എപ്പോള്‍ നോക്കിയാലും പണമില്ലെന്നാണ് ഇടപാടിനുചെല്ലുന്നവര്ക്ക് ലഭിക്കുന്ന വിവരം. നൂറുകണക്കിന് ആളുകളാണ് ഇവിടെ ഇടപാടിനായി ഓരോ ദിവസവും എത്തുന്നത്. എന്നാല്‍ എല്ലാവര്ക്കും നിരാശരാകേണ്ട അവസ്ഥയാണ്. പരസ്യത്തിനുവേണ്ടിയാണോ സ്റ്റേറ്റ് ബാങ്ക് ഇവിടെ എടിഎം. കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എടിഎമ്മിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം മറ്റ് ബാങ്കുകള്‍ക്ക് എടിഎം നടത്താന്‍ അനുമതി നല്‍കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: