കല്‍പ്പറ്റ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതോടെ ബാലറ്റ് പേപ്പറുകളുടെ അച്ചടി വിവിധ സര്‍ക്കാര്‍ പ്രസുകളില്‍ ആരംഭിച്ചു. വരണാധികാരികള്‍ ഓരോ വാര്‍ഡിലും ഉള്‍പ്പെട്ടുവരുന്ന ഒരു പോളിംഗ് സ്റ്റേഷന് അഞ്ച് ബാലറ്റ് ലേബലുകള്‍, ടെണ്ടര്‍ വോട്ടിനുള്ള പത്ത് ബാലറ്റുകള്‍, ആവശ്യാനുസരണമുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എന്നിവ അച്ചടിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് നടക്കുന്ന 21871 തദ്ദേശഭരണ മണ്ഡലങ്ങള്‍ക്കായി ഏഴ് ലക്ഷത്തോളം ബാലറ്റുകള്‍ അച്ചടിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. തിരഞ്ഞെടുപ്പ് ചട്ടം 13 അനുസരിച്ച് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കേണ്ട അവസാന ദിവസം വൈകുന്നേരം മൂന്ന് മണിക്ക് ശേഷം മത്സര രംഗത്ത് അവശേഷിക്കുന്നവരുടെ പട്ടിക 6ാം നമ്പര്‍ ഫാറത്തില്‍ തയ്യാറാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ള പ്രസ്സില്‍ അച്ചടിക്കായി നല്‍കേണ്ടത് എന്ന വ്യവസ്ഥ പ്രകാരമാണ് ബാലറ്റ് അച്ചടി നടന്നു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: