ശ്രീകോവിലിനകത്ത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ ബലിക്കല്ലില്‍ ചവിട്ടാതെ നോക്കേണ്ടത് ഭക്തന്റെ കടമയാണ്. ക്ഷേത്രശാസ്ത്രത്തിന്റെ മുഖ്യഭാഗമാണ് ബലിക്കല്ലുകള്‍. അവയില്‍ അറിയാതെ ചവിട്ടാനുള്ള സാധ്യത വളരെക്കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ഒരുകാരണവശാലും അതില്‍ തൊട്ട് ശിരസില്‍ വയ്ക്കാന്‍ പാടില്ല.
ബലിക്കല്ലില്‍ ചവിട്ടുന്നതു തന്നെ വലിയ തെറ്റായിരിക്കേ അതില്‍ വീണ്ടും കൈകൊണ്ട് തൊട്ട് ശിരസില്‍ വയ്ക്കുന്നത് അതിലും വലിയ തെറ്റും പാപവുമാണത്രേ. ദേവചൈതന്യത്തിന്റെ വികാരങ്ങളുടെ മൂര്ത്തികളായാണ് ശ്രീകോവിലിനു ചുറ്റും സ്ഥാപിച്ചിരിക്കുന്ന ബലിക്കല്ലുകളെ സങ്കല്പിക്കുന്നത്.
















