പാലക്കാട്: ജില്ലയില്‍ പ്രശ്നബാധിത ബൂത്തുകള്‍ 264 എണ്ണമെന്നു ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു. അട്ടപ്പാടി മേഖലയില്‍ പ്രശ്നബാധിത ബൂത്തുകള്‍ പതിനേഴെണ്ണമാണ്. ഇതില്‍ പന്ത്രണ്ടെണ്ണം മാവോയിസ്റ്റ് ഭീഷണി ബാധിത ബൂത്തുകളെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇവിടെ കനത്ത സുരക്ഷ ഏര്‍പ്പാടാക്കാന്‍ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചതായും ജില്ലാ കളക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനു ജില്ലയില്‍ ആറായിരം ഉദ്യോഗസ്ഥരെ നിയമിക്കും. ഒരുവയസ്സില്‍ താഴെയുള്ള കുട്ടികളുള്ള സ്ത്രീകള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്്. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരാണ് തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. വാളയാര്‍ ഫോറസ്റ്റ് പരിശീലനകേന്ദ്രം പ്രിന്‍സിപ്പല്‍ എസ്.ഷെയ്ക്ക് ഹൈദ്രോസ് ഹുസൈനാണ് ജില്ലയിലെ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകന്. സോഫി, കെ.ടി വര്‍ഗീസ്, രഘുനന്ദനന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്.വിജയകുമാര്‍ തുടങ്ങിയവര്‍ ചെലവ് നിരീക്ഷകരായിരിക്കും.
ഇതിനകം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരസ്യം പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്ത സ്ഥാനാര്‍ഥികള്‍ അവ സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ അവ നീക്കം ചെയ്ത് ചെലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഗ്രാമപഞ്ചായത്തിലേക്ക്് 4933 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക്് 614 പേരും നഗരസഭയിലേക്ക് 798 പേരും ജില്ലാ പഞ്ചായത്തിലേക്ക് 121 പേരുമാണ് ജില്ലയില്‍ മത്സരരംഗത്തുള്ളത്.
സ്ഥാനാര്‍ത്ഥികളുടെ പ്രചാരണചെലവ് നിരീക്ഷിക്കാന്‍ ഓരോ ബ്ലോക്കിലും നിരീക്ഷക സംഘത്തെ നിയമിച്ചു. ഇവര്‍ ഇന്നുമുതല്‍ രംഗത്തിറങ്ങും. സ്ഥാനാര്‍ത്ഥികളെ അവസാനമായി തീരുമാനിച്ചതുമുതലുള്ള ചെലവിന്റെ കണക്കുകളാണ് നിരീക്ഷകര്‍ ശേഖരിക്കുക. ജില്ലയില്‍ മൊത്തം 264 പോളിങ് ബൂത്തുകള്‍ പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. ഇതിനകം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരസ്യം പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്ത സ്ഥാനാര്‍ത്ഥികള്‍ അവ സ്വന്തം ചെലവില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ഉദ്യോഗസ്ഥര്‍ അവ നീക്കം ചെയ്ത് ചെലവ് സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: