പത്തനംതിട്ട: ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസും മുസ്ലിം ലീഗും കൊമ്പുകോര്‍ക്കുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരേ ലീഗും മുസ്ലിലീഗിനെതിരേ കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കിയാണ് മത്സരം. ഇതിനിടെ മുസ്ലിം ലീഗ് നേതാവ് തന്നെ വിമതയായി മത്സരരംഗത്തുണ്ട്.
പത്തനംതിട്ട നഗരസഭയിലെ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും നഗരസഭയുടെ മുന്‍ വൈസ് ചെയര്‍പേഴ്സണുമായിരുന്ന എസ്.റഷീദാബീവിയാണ് ലീഗിന് വിമതയായി 22-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇവരെ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം.ഹമീദ് അറിയിച്ചു.
കോന്നി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡ്, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ്, എന്നിവിടങ്ങളില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ പരസ്പരം മത്സരിക്കുന്നത്. അടൂര്‍ നഗരസഭയില്‍ നാലുവാര്‍ഡുകളിലും ഇവര്‍ പരസ്പ്പരം മത്സരിക്കുന്നുണ്ട്. 20, 21,22,23 വാര്‍ഡുകളിലാണ് ലീഗ്- കോണ്‍ഗ്രസ് യുദ്ധം. പന്തളം നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലും ലീഗിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: