പൊങ്ങിണി : സമസ്യകള്‍ നിറഞ്ഞ ആധുനിക കാലഘട്ടത്തില്‍ സാംസ്കൃതികമായി ഉയര്ന്നുചിന്തിക്കുന്നതിന് സംസ്കൃതഭാഷയൂം ഭഗവത്ഗീതയൂം നിതൃജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കണ്ണൂര്‍ മാതാ അമൃതാനമയി മഠാധിപതി സ്വാമി അമ്യത ക്യപാനന്ദപുരി അഭിപ്രായപ്പെട്ടു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ പൊങ്ങിണി സംസ്കൃതവിദ്യാലയത്തി ല്‍ നടന്ന ഭഗവത്ഗീതാസമാരധനം- സമൂഹ ഭഗവത്ഗീതാ പാരായണസമര്പ്പം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവത്ഗീതാസമാരധനം-സമൂ ഹ ഭഗവത്ഗീതാ പാരായണസമര്പ്പണ ത്തോടനുബന്ധിച്ച് ഭാരതത്തിന്റെ പൈ തൃകത്തെ അടുത്തറിയുന്നതിനും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിനും തല്‍പ്പരരായ നൂറോളം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഭഗവത്ഗീതയുടെ പതിനാഞ്ചാമത്തെ അദ്ധ്യായം മനപാഠമാക്കി ചൊല്ലി സമര്‍പ്പിച്ചു. ഇരുപത്തിയഞ്ച് ക്ഷേ ത്രങ്ങള്‍ കേന്ദ്രീകരിച്ചുകൊ ണ്ട് ഗീതാക്ലാസ്സുകള്‍ തുടങ്ങുന്ന ചടങ്ങും പരിപാടിയോടൊപ്പം നടന്നു. കെ.രഞ്ജിത്ത് ഭാരതിപൂജാസന്ദേശം നല്കി. മലബാര്‍ ദേവസ്വം ബോര്‍ഡ്മെമ്പര്‍ എ.അ നന്ദകൃഷ്ണഗൗഡര്, ജില്ലാസഹകരണ ബാങ്ക് മാനേജര്‍ ഗോപകുമാര്‍, ഒ.ടി.കരുണാകരന് നമ്പ്യാര്‍, കെ.ജി.രാമസ്വാമി മാസ്റ്റര്‍, ഒ.ടി.ബാലകൃഷ്ണന്, ഒ.ടി.മുരളീധരന് എം.ബി.ഹരികുമാര്‍, പി.ഷിജു, പി.ആര്.ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: