കണ്ണൂര്‍: ത്രിതല പഞ്ചായത്തുകള്‍ നാടിന്റെ വികസനത്തിന് വളരെ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഭരണസംവിധാനമാണെന്നും യുഡിഎഫ് സര്‍ക്കാര്‍ പഞ്ചായത്തുകളെ അവഗണിക്കുകയാണ് ഉണ്ടായതെന്നും സിപിഐ നേതാവ് പന്യന്‍ രവീന്ദ്രന് കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ വികസന മുരടിപ്പാണ്. പഞ്ചായത്ത് ഉള്‍പ്പെടുന്ന വകുപ്പു കൈകാര്യം ചെയ്യാന്‍ യുഡിഎഫില്‍ കൃത്യമായ ഒരു മന്ത്രി പോലുമില്ല. മൂന്നു മന്ത്രിമാര്‍ ചേര്‍ന്നാണ് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നത്. മന്ത്രിമാര്‍ക്ക് നാടിന്റെ വികസനം നോക്കാനോ ഭരണം നടത്താനോ സമയമില്ല. മിക്കവാറും ദിവസങ്ങളിലും മന്ത്രിമാര്‍ യാത്രകളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്തുവികസനത്തിനുവേണ്ട പ്ലാന്‍ഫണ്ടുകള്‍ അനുവദിക്കുന്നത് ഫെബ്രുവരി മാസങ്ങളിലാണ്. മാര്‍ച്ച് ആകുമ്പോഴേക്കും 30 ശതമാനം പോലും ഫണ്ട് വിനിയോഗിക്കാന്‍ കഴിയാതെ ഫണ്ട് ലാപ്സായി പോകുകയുമാണ് പതിവ്. നാടമുറിക്കാനും ഉദ്ഘാടനം നടത്താനും മാത്രമായാണ് മന്ത്രിമാര്‍ നടക്കുന്നതെന്നും പന്യന്‍ രവീന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: