ന്ത്രി
ഇരിട്ടി: മുദ്രാവാക്യങ്ങള്‍ കൊണ്ടോ സമരങ്ങള്‍ നടത്തിയത് കൊണ്ടോ അല്ല നാട്ടില്‍ മാറ്റം വരുത്തേണ്ടത് ജനങ്ങള്‍ക്കിടയിലെ ആത്മാര്‍ഥമായ ഇടപെടല്‍ കൊണ്ടേ അത് സാദ്ധ്യമാവൂ. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ഇരിട്ടിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദേഹം. വികസനവും കരുതലുമാണ് യുഡിഎഫ് ഗവര്‍മ്മെണ്ടിന്റെ മുഖമുദ്ര . അതുകൊണ്ടാണ് ഇരുപത്തി അഞ്ചു വര്‍ഷത്തിലേറെയായി ഈ മലയോര ജനത ആഗ്രഹിക്കുന്ന താലൂക്കും, തുടര്‍ന്ന് മുനിസിപ്പാലിറ്റിയും ഇവിടുത്തെ ജനങ്ങള്‍ക്ക് ഈ ഗവ നല്‍കിയത്. അതുകൊണ്ട് തന്നെ ഇരിട്ടി മുനിസിപ്പാലിറ്റിയുടെ ആദ്യ ഭരണ സാരഥ്യം യു ഡി എഫിന് ജനങ്ങള്‍ നല്‍കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തില്‍ ഇബ്രാഹീം മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ,സി, ജോസഫ്, കെ. സുധാകരന്, കെ. സുരേന്ദ്രന്, വത്സന് അത്തിക്കല്‍, പടിയൂര്‍ ദാമോദരന്‍, ജോസ് ഇരുമ്പു കുഴി അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: