കല്പറ്റ: വര്‍ഷങ്ങളായി കുടിവെള്ളത്തിനായി കഷ്ടപെടുന്ന മുണ്ടേരി അംഗന് വാടിയില്‍ കുടിവെള്ളമെത്തി. കുട്ടികളെയും രക്ഷിതാക്കളെയും ജീവനക്കരെയും ഒരുപോലെ ദുരിതത്തിലാക്കിയ കുടിവെള്ള പ്രശ്നത്തിനാണ് ശാശ്വത പരിഹാരമായത്. അംഗന് വാടിയില്‍ കഴിഞ്ഞ ദിവസം വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യം ബന്ധപ്പെട്ടവര്‍ പരിഹരിക്കാതിരുന്നപ്പോഴാണ് ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തില്‍ വിളിച്ചറിയിച്ചത്. വയനാട് ചൈല്‍ഡ് ലൈന്‍ കേന്ദ്രം പ്രത്യേക ഹര്‍ജിയായി സംസ്ഥാന ബാലവകാശ കമ്മീഷനില്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി കുടിവെള്ളമെത്തിക്കുന്നതിന് നഗര സഭ സെക്രട്ടറിക്കും വാട്ടര്‍ അതോററ്റിക്കും കമ്മീഷന് നിര്‍ദേശം നല്‍കുകയായിരുന്നു. മുമ്പ് ഉപയോഗിച്ചിരുന്ന അംഗന് വാടി പരിസരത്തെ പൊതു കിണറിലേക്ക് അഴുക്ക് ചാലിലെ മലിന ജലം ഒഴുകിയെത്തുന്നത് രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ച കമ്മീഷന് അംഗത്തിന്റെയും ചൈല്‍ഡ് ലൈന്‍ അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: