കല്പറ്റ: സെന്റര്‍ ഫോര്‍ യൂത്ത് ഡവലപ്മെന്റ് കേരള സംസ്ഥാന ബാംബു മിഷന്റെ സഹായത്തോടെ മുള ഉത്പന്ന നിര്‍മ്മാണ സൗജന്യ പരിശീലനം മടക്കി മലയില്‍ ആരംഭിച്ചു. മുള ഉത്പന്ന യൂണിറ്റിലെ അംഗങ്ങള്‍ക്കു വേണ്ടി ഗുണമേന്മ മെച്ചപെടുത്താന്‍ വേണ്ടിയാണ് പരിശീലനം ആരംഭിച്ചത്. ക്രിസ്തുമസ് സ്റ്റാര്‍, പുല്‍ക്കൂട് എന്നിവയുടെ നിര്‍മ്മാണത്തിനാണ് പ്രധാന്യം നല്‍കുന്നത്. ഉറവ് റിസോട്ട് ചെയര്‍ പേഴ്സണ്‍ കെ.ബി. രാജുവിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്. സി.വൈ.ഡി. ഡയറക്ടര്‍ കെയ ജയശ്രി, കോ-ഓര്‍ഡിനേറ്റര്‍ ടി. കൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: