പാനൂര്‍: തോല്‍വി ഭയന്ന് നുണപ്രചരണവുമായി സിപിഎം. പന്ന്യന്നൂര്‍, മൊകേരി, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളില്‍ ബിജെപി-യുഡിഎഫ് കൂട്ടുകെട്ട് എന്ന് സിപിഎം ജില്ലാസെക്രട്ടറിയേറ്റ് മെബര്‍ എം.സുരേന്ദ്രന് പാനൂരില്‍ നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചു. പന്ന്യന്നൂരിലെ സിപിഎം നടത്തുന്ന സ്വജനപക്ഷപാതപരമായ വികസനത്തിനും അക്രമത്തിനും ആറാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ സരള ടീച്ചര്‍ മത്സരിക്കുന്നതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. പ്രതിപക്ഷമില്ലാതെ ഏകാധിപത്യ രീതിയില്‍ ഭരണം നടത്തുന്ന പന്ന്യന്നൂരില്‍ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് വ്യക്തമായപ്പോഴാണ് വിശദീകരണവുമായി നേതാക്കള്‍ പത്രസമ്മേളനം നടത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആകെ 15 സീറ്റുള്ള ഇവിടെ ബിജെപി 4 വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഇക്കുറി 10 വാര്‍ഡില്‍ ബിജെപി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ യുഡിഎഫിനെ സഹായിക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ഇത് സൂചിപ്പിക്കുന്നു. മൊകേരിയിലും തൃപ്പങ്ങോട്ടൂരിലും എല്ലാസീറ്റിലും ബിജെപി മത്സരിക്കുന്നുമുണ്ട്. ഇവിടെയാണ് യുഡിഎഫ് സഹകരണമെന്ന പതിവ് പല്ലവിയുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയിട്ടുളളത്. പാനൂര്‍ നഗരസഭയില്‍ പുതുശേരി, താവുമ്പ്രം വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുകയാണെന്ന ചോദ്യത്തിന് പ്രാദേശികമായുളള പ്രമുഖരെ പാര്‍ട്ടി പിന്തുണയ്ക്കുമെന്ന മറുപടിയാണ് നേതാക്കളില്‍ നിന്നുമുണ്ടായത്. തോല്‍വി ഭയം മുന്‍കൂട്ടി കണ്ടുള്ള അടവുനയമാണ് സിപിഎം ഇന്നലെ പാനൂരില്‍ നടത്തിയത്. പി.ഹരീന്ദ്രന്‍, കെകെ.പവിത്രന്, വിജയന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: