പാനൂര്‍: മൊകേരിയില്‍ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥി ബ്രാഞ്ച് സെക്രട്ടറി.കോണ്‍ഗ്രസ് നേതാവ് ജഗദീപന്റെ കൈകാലുകള്‍ തല്ലിതകര്‍ത്ത കേസിലെ പ്രതിയും,ആറ്റുപുറം ബ്രാഞ്ച് സെക്രട്ടറിയുമായ പിസി.മോഹനനാണ് ഇവിടെ റിബല്‍ പരിവേഷമണിഞ്ഞ് മത്സരത്തിനുളളത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിമലയാണ് ഔദോഗിക സ്ഥാനാര്‍ത്ഥി.ജഗദീപന്‍ കേസില്‍ ജാമ്യവ്യവസ്ഥയില്‍ മൊകേരി പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട മോഹനന് കോടതിയുടെ പ്രത്യേക ഇളവിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിട്ടുള്ളത്.പഞ്ചായത്തില്‍ പ്രവേശിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് സിപിഎം നീക്കം. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കെ.രമേശനും, യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി.അശോകനും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: