ഇടുക്കി: ജില്ലയിലേക്കുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലേക്ക് നവംബര്‍ 2 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 3339 സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും. ഇതില്‍ 1668 പേര് പുരുഷന്മാരും 1671 പേര് സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്തിലേക്ക് 5343 പേരാണ് നോമിനേഷന് നല്‍കിയത്. സൂഷ്മപരിശോധന, പിന്‍വലിക്കല്‍ എന്നിവയ്ക്കുശേഷമുളള പട്ടിക പ്രകാരം മല്‍സരത്തിനിറങ്ങുന്നത് 2654 പേരാണ്. ഇതില്‍ 1328 പേര് പുരുഷന്മാരും 1326 പേര് സ്ത്രീകളുമാണ്. ബ്ലോക്ക് പഞ്ചായത്തിലേക്ക് 629 നോമിനേഷനുകള്‍ ലഭിച്ചെങ്കിലും മല്‍സരിക്കാനുള്ളത് 363 സ്ഥാനാര്‍ത്ഥികളാണ്. ഇതില്‍ 176 പുരുഷന്മാരും 187 സ്ത്രീകളുമുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് 130 നോമിനേഷനുകള്‍ ലഭിച്ചെങ്കിലും മല്‍സരിക്കാനുള്ളത് 52 പേരാണ്. ഇതില്‍ 25 പേര് പുരുഷന്മാരും 27 പേര് സ്ത്രീകളുമാണ്. മുനിസിപ്പാലിറ്റികളിലേക്ക് 604 നോമിനേഷനുകള്‍ ലഭിച്ചെങ്കിലും മല്‍സരിക്കാനുള്ളത് 270 പേരാണ്. ഇതില്‍ 139 പേര് പുരുഷന്മാരും 131 പേര് സ്ത്രീകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: