തിരുവല്ല: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ണമായി വോട്ടിങ് യന്ത്രത്തിലേക്ക്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും ഇലക്ട്രോണിക്ക് വോട്ടിങ് സംവിധാനത്തിലേക്ക് മാറുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രക്രീയ പൂര്‍ണമായും ഡിജിറ്റല്‍യുഗത്തിലേക്ക് മാറുകയാണ്. തിരഞ്ഞെടുപ്പ കമ്മീഷന്റെ വോട്ടിങ് യന്ത്രത്തെ പരിജയപ്പെടാം പരിപാടിക്ക് കഴിഞ്ഞ ദിവസം തുടക്കമായി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍മാരെ ഡിജിറ്റല്‍് പ്രക്രീയ പഠിപ്പിക്കുകയാണ് മുഖ്യലക്ഷ്യം. പ്രദേശത്തെ പ്രധാന ഇടങ്ങളിലും പരിപാടി വ്യാപിക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് വിഭാഗത്തിന് പദ്ധതിയുണ്ട്. എല്ലാകേന്ദ്രങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന സംഘാടകര്‍ പറയുന്നു. വരുന്ന ദിവസങ്ങളില്‍ ജില്ലയിലെ എല്ലാപഞ്ചായത്തുകളിലും കമ്മീഷന് പര്യടനം നടത്തും. പഞ്ചായത്തുകളിലെ ഒരോവോട്ടര് മൂന്ന് വോട്ടിങ് മിഷ്യനുകളിലായാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടിവരിക. ഒരേസമയം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കിന്ന വോട്ടിങ് യന്ത്രത്തില്‍ ഒരു കണ്ട്രോള് യൂണിറ്റും മൂന്ന ബാലറ്റ് യൂണിറ്റും അടങ്ങിയതാണ്. വോട്ടിങ് യന്ത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ സജീവമായിരുന്നെങ്കിലും ഇത് ആദ്യമായണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഇത് പൂര്‍ണമായി ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: