പെരിന്തല്‍മണ്ണ (മലപ്പുറം): രഞ്ജി ട്രോഫി ഗ്രൂപ്പ് സി മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളത്തിന് 317 റണ്‍സ് വിജയലക്ഷ്യം. രണ്ടിന് 47 എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഝാര്‍ഖണ്ഡ് 88.4 ഓവറില്‍ 262ന് എല്ലാവരും പുറത്തായി.
ഝാര്‍ഖണ്ഡിനായി ഇഷാന്ത് കിഷന്‍ (58), സൗരഭ് തിവാരി (46), കൗശല്‍ സിങ ്(44), അനന്ദ് സിങ് (43), ഇഷാന്ത് ജഗ്ഗി(38) എന്നിവര്‍ തിളങ്ങി. കേരളത്തിന്റെ ഇടം കയ്യന്‍ സ്പിന്നര്‍ മോനിഷ് 23.4 ഓവറില്‍ 66 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.
മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 21 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക