ഇരിട്ടി: കഴിഞ്ഞ അരുവിക്കര തിരഞ്ഞെടുപ്പോടെ കേരളത്തിലെ ഇരു മുന്നണികളുടെയും അടിത്തറയിളക്കാന്‍ ബിജെപിക്ക് സാധിച്ചുവെങ്കില്‍ ഇരു മുന്നണികളുടെയും അടിത്തറ തകര്‍ക്കുന്ന തിരഞ്ഞെടുപ്പാവും ഈ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.രഞ്ചിത്ത് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉളിക്കല്‍, തില്ലങ്കേരി ഡിവിഷനുകളുടെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഇരിട്ടി മാരാര്‍ജി മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ സാമുദായിക സംഘടനകളുടെ വോട്ടു തേടിയവര്‍ക്ക് അന്ന് ഈ സംഘടനകളൊന്നും വര്‍ഗ്ഗീയമായിരുന്നില്ല. എന്നാല്‍ ബിജെപിയോട് കൂട്ടുകൂടുമ്പോള്‍ ഇവരെ വര്‍ഗ്ഗീയ സംഘടനകളാക്കി മാറ്റുകയാണ് ഇരു മുന്നണികളും. ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. രഞ്ചിത്ത് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.സുധാകരന് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഉളിക്കല്‍ ഡിവിഷന് സ്ഥാനാര്‍ഥി വര്‍ക്കി വട്ടപ്പാറ, ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ചന്ദ്രന്, രാംദാസ് എടക്കാനം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: