ശ്രീകണ്ഠാപുരം : വെള്ളിയാഴ്ച വൈകിട്ട് ഇടിമിന്നലേറ്റ് മരിച്ച അന്യ സംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ചേപ്പറമ്പിലെ ചെങ്കല്‍ക്വാറിയിലെ തൊഴിലാളികളായ കര്‍ണ്ണാടക ഷിമോഗ ജില്ലയിലെ ഹാവേരി ഹിരിക്കേരൂരിലെ ശിവഗൗഡയുടെ മകന് മഞ്ചുനാഥ് (37), ബന്ധുവായ ഭീമപ്പയുടെ മകന് മഞ്ചു (30) എന്നിവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം ഇന്നലെ വൈകിട്ടോടെയാണ് സ്വദേശത്തേക്ക് കൊണ്ടുപോയത്. ജോലി കഴിഞ്ഞ് വൈകുന്നേരം താമസ സ്ഥലത്തെത്തിയ ഇവര്‍ ചെങ്കല്‍ മെഷീന് തകരാറിലായതുകാരണം നന്നാക്കുവാന്‍ രാത്രി ക്വാറിയിലേക്ക് പോയപ്പോഴാണ് മിന്നലേറ്റത്. അഞ്ച് വര്‍ഷമായി ചെങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്ന മഞ്ചുനാഥ് കുടുംബസമേതമാണ് ഇവിടെ താമസിക്കുന്നത്, സാവിത്രിയാണ് ഇയാളുടെ ഭാര്യ ഇടിമിന്നലില്‍ പരിക്കേറ്റ ദാമേഷ് (32), ഗുപ്തേഷ് (28) എന്നിവര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്.
പാറപ്പുറത്ത് ബിജെപി സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ച സംഭവം കാടത്തം: ബിജെപി
കണ്ണൂര്‍ : സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തട്ടകമായ പാറപ്പുറത്ത് നോമിനേഷന് നടത്തിയ സ്ഥാനാര്‍ത്ഥിയെ സിപിഎം സംഘം തട്ടിക്കൊണ്ടുപോയി പത്രിക പിന്‍വലിപ്പിച്ച നടപടി കാടത്തമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ആരോപിച്ചു. പാറപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി സുഗതനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചത്. ഇത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും ഇത്തരം കാടത്തത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: