കണ്ണൂര്‍: കലാ-മെയ്യഭ്യാസ പ്രകടനങ്ങളുടെ വിസമയക്കാഴ്ചകളുമായി ഗ്രേറ്റ് ബോംബെ സര്‍ക്കസ് കണ്ണൂരില്‍ പ്രദര്‍ശനം തുടരുന്നു. ആഫ്രിക്കന്‍ രാജ്യമായ തന്‍സാനിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനമാണ് മുഖ്യ ആകര്‍ഷക ഇനമെന്ന് ഗ്രേറ്റ് ബോംബെ സര്‍ക്കസ് പാര്‍ട്ണര്‍ കെ.എം.സഞ്ജീവ് അറിയിച്ചു. 5 താന്‍സാനിയന്‍, 5 എത്യോപ്യന്‍, 6 മണിപ്പൂരി കലാകാരന്മാരുമായി അതിനൂതനവും അതിസാഹസികവുമായ പുതിയ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഗ്രേറ്റ് ബോംബെ സര്‍ക്കസ് പ്രദര്‍ശനം തുടരുന്നത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, മുന്‍ നേപ്പാള്‍ രാജാവ് മഹേന്ദ്രയും രാജ്ഞിയും, മുന്‍ഇന്ത്യന്‍ പ്രസിഡണ്ട് വി.വി.ഗിരി, മുന്‍ രാജ്യരക്ഷാ മന്ത്രി വി.കെ.കൃഷ്ണമേനോന്, മുന്‍ പഞ്ചാബ് ഗവര്‍ണര്‍ സിദ്ധാര്‍ഥ ശങ്കര്‍ റേ, മുന്‍ കേരള മുഖ്യമന്ത്രി ഇ.എംഎസ് നമ്പൂരിപ്പാട്, മുന്‍ തമിഴ് നാട് മുഖ്യമന്ത്രി എം.ജി.രാമചന്ദ്രന് തുടങ്ങിയ രാഷ്ട്രീയ രംഗത്തെ പ്രഗത്ഭ വ്യക്തികളും ഗ്രേറ്റ് ബോംബെ സര്‍ക്കസ് കണ്ട് കലാകാരന്മാരെ അഭിനന്ദിക്കുകയുണ്ടായി. ഈ അടുത്ത കാലത്തായി ശ്രീലങ്ക, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുവാനും ക്ഷണം ലഭിച്ചിരുന്നു.
ഇന്ത്യന്‍ സര്‍ക്കസില്‍ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഇനങ്ങളും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. കുട്ടികളെയും സ്ത്രീകളെയും ആകര്‍ഷിക്കാന്‍ വിവിധ ഇനങ്ങള്‍ സര്‍ക്കസ് കലകാരന്മാര് അവതരിപ്പിക്കുന്നു. ഇന്ത്യന്‍ കാഴ്ചബംഗ്ലാവുകളില്‍ കാണാത്ത അപൂര്‍വ്വയിനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് പക്ഷികളുടെ അഭ്യാസ പ്രകടനങ്ങള്‍ ഇവയില്‍ ഏറ്റവും ആകര്‍ഷകമാണ്. ഡോഗ്സ് ആക്രോബൈറ്റ്, 64ല്‍ പരം മൃഗങ്ങളും അപൂര്‍വ്വയിനം പക്ഷികളുമുണ്ട്. ഗ്രേറ്റ് ബോംബെ സര്‍ക്കസില്‍ മുന്നൂറോളം ജീവനക്കാരില്‍ നൂറില്‍പരം പേര് സര്‍ക്കസ് കലാകാരന്മാരാണ്. റഷ്യന്‍ ബാലെ സംഗീതത്തിന്റെ മാസ്മരിക താളത്തിനൊത്താണ് ഓരോ അഭ്യാസ പ്രകടനങ്ങളും നടക്കുന്നത്.
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന് അഭിനയിച്ച ഡോണ്‍, പ്രാണ്‍, അജിത്ത് അഭിനയിച്ച ഹംസബ് കാതില്‍, സൂപ്പര്‍ ഹിറ്റായ ഋത്വിക്ക് റോഷന്, പ്രിയങ്ക ചോപ്ര എന്നിവരഭിനയിച്ച കൃഷ്, സൂര്യയും ശ്രുതി ഹാസമനും അഭിനയിച്ച സൂപ്പര്‍ ഹിറ്റ് തമിഴ്-തെലുങ്ക് ചിത്രമായ ഏഴാം അറിവ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടന്ന് ഗ്രേറ്റ് ബോംബെ സര്ക്കസിന്റെസെറ്റില്വെച്ചായിരുന്നു.
നവംബര്‍ 2 വരെയാണ് കണ്ണൂരില്‍ പ്രദര്‍ശനം നടത്തുകയെന്ന് പാര്‍ട്ണര്‍മാരായ കെ.എം.ദിലീപ് നാഥ്, കെ.എം.പ്രദീപ് നാഥ്, കെ.എം.സഞ്ജീവ് നാഥ് എന്നിവര്‍ അറിയിച്ചു. 1മണി, 4മണി, 7 മണി എന്നിങ്ങനെ ദിവസേന മൂന്ന് ഷോകളാണുള്ളത്. 70രൂപ, 100രൂപ, 200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: