കൊച്ചി: ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകം സംഘടിപ്പിക്കുന്ന വീഡിയോ ചിത്രങ്ങളുടെ മേള-സൈന്‍സ് ഫിലിം ഫെസ്റ്റിവല്‍ 21 മുതല്‍ 25 വരെ എറണാകുളം സെന്റ്തെരെസാസ് കോളേജ് ആഡിറ്റോറിയത്തിലും ചില്‍ഡ്രന്‍സ്പാര്‍ക്ക് ആഡിറ്റോറിയത്തിലും നടക്കും. ജോണ്‍ അബ്രഹാം ദേശീയ പുരസ്ക്കാരത്തിനുവേണ്ടിയുള്ള ഡോക്യുമെന്ററികളുടേയും ഹ്രസ്വ ചിത്രങ്ങളുടേയും മത്സരവിഭാഗങ്ങള്‍ക്കു പുറമെ ഫോക്കസ്, സിനിമാ ഓഫ് റെസിസ്റ്റന്‍സ്, സിനിമാ ഓഫ്പെര്ഫോര്മന്സ്, ആര്‍ട്ടിസ്റ്റ് സിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ നൂറോളം ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.
കൊച്ചി മുസിരിസ് ബിനാലെയും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എന്നിവരുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന മേള 21ന് 5മണിക്ക് മാധ്യമ പ്രവര്‍ത്തകനും സിനിമാ സംവിധായകനും ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തിന്റെ ചെയര്‍മാനുമായ ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ടോണിചമ്മണി, ഹൈബി ഈഡന് എംഎല്‍എ, സെബാസ്റ്റ്യന്‍പോള്‍, കെ. ആര് മോഹനന്, ഹോര്‍മീസ് തരകന്, റിയാസ്കോമു, കെഎം കമല്‍ തുടങ്ങിയവര്‍ വിശിഷ്ടാഥിതികള്‍ ആയിരിക്കും.
നൃത്തസംഗീത കലകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളുടെ പാക്കേജ് ഒക്ടോബര്‍ 22ന് രാവിലെ 11 ന് പ്രശസ്തനങ്ങ്യാര്കൂത്ത്കലാകാരി ഉഷാ നങ്ങ്യാര്‍ ഉദ്ഘാടനം ചെയ്യും. 24നു 5 മണിക്കുള്ള ജോണ്‍അബ്രഹാം അനുസ്മരണ പ്രഭാഷണം പ്രശസ്ത എഴുത്തുകാരനായ എന്‍. എസ് മാധവന് നടത്തും. പ്രശസ്ത ഡോക്യുമെന്ററി സംവിധായിക ദീപ ധന്‍രാജ്, അനിമേഷന്ചലച്ചിത്രകാരിയും കാന്‍ അവാര്‍ഡ് ജേതാവുമായ ഗീതാജ്ഞലി റാവു, ഛായാഗ്രാഹികയായ ഫൗസിയാ ഫാത്തിമ തുടങ്ങിയവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: