തലശ്ശേരി: നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിക്കുന്നതിനിടയില്‍ വടക്കുമ്പാട് എസ്ഡിപിഐ-സിപിഎം സംഘര്‍ഷം. വ്യാഴാഴ്ച രാത്രി ഇരുവിഭാഗം പ്രവര്‍ത്തകരും സംഘടിച്ച് ഏറ്റുമുട്ടാനൊരുങ്ങിയെങ്കിലും അനിഷ്ഠ സംഭവങ്ങള്‍ ഉണ്ടായില്ല. വോട്ടഭ്യര്‍ത്ഥിക്കാന്‍ പോകുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥിയെയും സഹപ്രവര്‍ത്തകരെയും സിപിഎമ്മുകാര്‍ തടഞ്ഞുവെച്ചതായി എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു. ഈ സംഭവത്തിന് പിന്നാലെ ഇന്നലെ രാവിലെ നാലാം വാര്‍ഡില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഫൈസലിനെതിരെ വധഭീഷണിയുള്ള പോസ്റ്ററുകള്‍ ഗുംട്ടി പരസിരത്തും ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന് മുന്നിലും പ്രത്യക്ഷപ്പെട്ടു. മത്സര രംഗത്തുനിന്ന് പിന്മാറിയില്ലെങ്കില് ടിപി, ശുക്കൂര്‍, ഫസല്‍ എന്നിവരുടെ ഗതി ഉണ്ടാവുമെന്നാണ് പോസ്റ്ററുകളിലുള്ളതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: