മാനന്തവാടി: കര്‍ഷക ആഭിമുഖ്യമുള്ളവര്‍ക്കും കാര്‍ഷിക പ്രശ്നങ്ങളില്‍ ഇടപെട്ടവര്‍ക്കും അഴിമതി, സ്വജനപക്ഷപാതം, വര്‍ഗീയത എന്നിവയോട് അകലം പാലിക്കുന്നവര്‍ക്കും മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് ഹരിതസേന ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കാര്‍ഷിക ജില്ലയായിട്ടും കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഗ്രാമസഭകളില്‍ പോലും ചര്‍ച്ച ചെയ്യപ്പെടാറില്ല. ഗ്രാമസഭകള്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള സംവിധാനമായി തരം താണു. ഈ സാഹചര്യത്തിലാണ് കര്‍ഷകരോട് ആഭിമുഖ്യമുള്ളവര്‍ക്ക് വോട്ട് നല്കിയാല് മതിയെന്ന നിലപാട് ഹരിതസേന സ്വീകരിച്ചത്. എം സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. സി യു ചാക്കോ, ജോസ് പുന്നയ്ക്കല്‍, ജോസ് പാലയാണ, ടി ആര് പോള്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: