ഇരിട്ടി : കീഴൂരില്‍ എസ്ഡിപിഐ നേതാവിന്റെ വീടിനു നേരെ ആക്രമണം. വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം പി.കെ. ഫാറൂക്കിന്റെ കീഴൂരില്‍ കണ്യത്തു മഠപ്പുര റോഡിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 3മണിയോടെ ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ഫാറൂഖ് പോലീസിനോട് പറഞ്ഞു. കല്ലേറില്‍ ചില്ലുകള്‍ പൊട്ടിത്തകരുന്ന ശബ്ദം കേട്ട് ഈ മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ഞെട്ടി ഉണര്‍ന്നു. യാതൊരു വിധ പ്രശ്നങ്ങളോ സംഘര്‍ഷങ്ങളോ ഇല്ലാത്ത പ്രദേശത്തു കരുതിക്കൂട്ടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു മുതലെടുക്കാനുള്ള ചില സാമൂഹ്യ ദ്രോഹികളുടെ ശ്രമമാണ് ഇതിനു പിന്നില്‍ എന്ന് ഫാറൂഖ് പറഞ്ഞു. ഫാരൂഖിന്റെ പരാതിയില്‍ ഇരിട്ടി പോലീസ് സ്ഥലത്തെത്തി കേസ്സെടുത്തു അന്വേഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: