Categories: India

ഭീകരരെ നേരിടാന്‍ ഇനി വനിതാ കരിമ്പൂച്ചകളും

Published by

ന്യൂദല്‍ഹി: ഭീകരവിരുദ്ധപ്പോരാട്ടങ്ങളില്‍ ഇനി വനിതാകമാന്‍ഡോകളും പങ്കെടുക്കും. കരിമ്പൂച്ചയെന്ന് അറിയപ്പെടുന്ന കമാന്‍ഡോപ്പടയില്‍ (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) വനിതകളെയും ഉള്‍പ്പെടുത്താനും അവരെ ഭീകരര്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ നിയോഗിക്കാനുമാണ് തീരുമാനം. ഇന്നലെ എന്‍എസ്ജി രൂപീകരണത്തിന്റെ 31ാമത് വാര്‍ഷികമായിരുന്നു.

പുതിയ വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ സാങ്കേതികവിദ്യ നവീകരിക്കണം, തന്ത്രങ്ങള്‍ പരിഷ്‌ക്കരിക്കണം, കഴിഞ്ഞ ഒരുവര്‍ഷമായി എന്‍എസ്ജി ഇതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിശദീകരിച്ച് എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ ആര്‍സി തായല്‍ പറഞ്ഞു.ഏതു തരത്തിലുള്ള ഭീകരതയെയും നേരിടാന്‍ എന്‍എസ്ജി സന്നദ്ധമാണ്. അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by