നിലമ്പൂര്‍: നഗരസഭയിലെ 29-ാം ഡിവിഷനായ താമരക്കുളം ഒറ്റദിവസം കൊണ്ട് ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു. ബിജെപിയുടെ ശക്തമായ സാന്നിധ്യം ഡിവിഷനിലെ പ്രചാരണ പരിപാടികളെവരെ മാറ്റിമറിച്ചു. മുന്നണികളും വിമതരും ആശങ്കയിലാണ്. നിലവില്‍ കൗണ്സിലാറും മുസ്ലീം ലീഗ് മണ്ഡലം ജോ.സെക്രട്ടറിയുമായ മുജീബ് ദേവശ്ശേരിയാണ് ഇവിടുത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന്റെ ഡിവിഷനില്‍ വനിതാ സംവരണമായതിനാല്‍ 29-ാം ഡിവിഷനിലേക്ക് കൂടുമാറുകയായിരുന്നു. സിപിഎം വിമതനും കൗണ്‍സിലറുമായ ഉമ്മഴി വേണുവിന്റെ സ്ഥാര്‍ത്ഥിത്വം സിപിഎം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ലീഗ് പ്രചാരണം ആരംഭിച്ചിരുന്നു. കോണി ചിഹ്നത്തില്‍ വിവിധ ഭാഗങ്ങളില്‍ ബഹുവര്‍ണ്ണ പോസ്റ്ററുകളും ബാനറുകളും നിറഞ്ഞു. എന്നാല്‍ ഇരുകൂട്ടരെയും ഞെട്ടിച്ചുകൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ജനകീയനും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.പ്രഭാകരനാണ് താമര ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതോടെ ലീഗ് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലിലായി. അതോടെ ഡിവിഷന് മാറാനുള്ള ശ്രമവും നടത്തി നോക്കി. പക്ഷേ അതും വിജയം കണ്ടില്ല. അതോടെ ചിഹ്നം മാറ്റാനായി ശ്രമം. കഴിഞ്ഞ ദിവസം രാത്രി ബൈക്കിലെത്തിയ സംഘം പോസ്റ്ററുകളിലേയും ബാനറുകളിലേയും കോണി ചിഹ്നം നീക്കം ചെയ്തു. 15നാണ് മുജീബ് പത്രിക സമര്‍പ്പിച്ചത്. കോണി മാറ്റി കുട ചിഹ്നത്തില്സ്വതന്ത്രന്റെ പരിവേഷത്തോടെയാണ് മുജീബ് മത്സരരംഗത്തേക്ക് വന്നിരിക്കുന്നത്. ഇത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കില്ലെന്നാണ് വോട്ടര്‍മാര്‍ തറപ്പിച്ച് പറയുന്നത്.
പക്ഷേ താമരക്കുളത്തില്‍ ഇത്തവണ താമരവിരിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ജനകീയനും സ്വന്തം നാട്ടുകാരുനുമായ പ്രഭാകരനെ കൗണ്‍സിലാറായി തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടത് വലത് മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് പകരം വീട്ടാന്‍ നാട്ടുകാര്‍ക്ക് ലഭിച്ച അവസരമാണ് ഈ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: