കൊച്ചി: ടെലിവിഷനെ പേഴ്സണല്‍ കംപ്യൂട്ടറായും സ്മാര്‍ട്ട് ടിവിയായും മാറ്റാന്‍ കഴിയുന്ന ഐബോള്‍ സ്പ്ലെന്‍ഡോ പിസി-ഓണ്‍-സ്റ്റിക്ക് വിപണിയില്‍. ടെലിവിഷന്റെ എച്ച്ഡിഎംഐ പോര്‍ട്ടില്‍ കുത്തിയാലുടന് ഐബോള്‍ സ്പ്ലെന്‍ഡോ പ്രവര്‍ത്തനം തുടങ്ങും. വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സൗജന്യമായി വിന്‍ഡോസ് 10-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും.
കൈക്കുള്ളില്‍ ഒതുങ്ങുന്ന സ്പ്ലെന്ഡോക്ക് ക്വാഡ് കോര്‍ 1.83 ഹെഡ്സ് പ്രോസസറും 2 ജിബി റാന്‍ഡം ആക്സസ് മെമ്മറിയുമുണ്ട്. 32 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ് മൈക്രോ എസ്ഡി സ്ളോട്ട് ഉപയോഗിച്ച് 64 ജിബി വരെ വര്‍ദ്ധിപ്പിക്കം. സ്പ്ലെന്ഡോക്കൊപ്പം 15 ജിബി വണ്‍ഡ്രൈവ് ക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭിക്കും.
ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ഒടിജി ഫംങ്ഷന് എന്നിവയെല്ലാം സ്പ്ലെന്ഡോയ്ക്കൊപ്പം ലഭ്യമാണ്. എച്ച്ഡിഎംഐ പോര്‍ട്ട് ഉപയോഗിച്ച് പ്രോജക്ടറുകളിലേക്കും എല്‍ഇഡി മോണിറ്ററുകളിലേക്കും കണക്ട് ചെയ്യാം. വില 8999 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: