മുട്ടം: മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും നാട്ടിലെ മതിലുകളെല്ലാം ഓരോരോ പാര്‍ട്ടികള്‍ ബുക്ക് ചെയ്യുവാനുള്ള തിരക്കായിരുന്നു പണ്ടൊക്കെ… പാതയോരങ്ങളിലെ നിരപ്പാര്‍ന്ന ചുമരുകള്‍ എല്ലാം മാസങ്ങള്‍ക്ക് മുമ്പേ വെള്ളപൂശി നീലകളര്‍ ഉപയോഗിച്ച് ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടി ബുക്ക്ഡ് എന്ന് എഴുതിവെയ്ക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പാതയോരത്തെ ചുമരില്‍ വടിവൊത്ത അക്ഷരങ്ങള്‍ക്ക് നിറം നല്കി അനേകം പേരാണ് അന്നം തേടിയിരുന്നത്. ചുമരെഴുത്ത് ഫ്ളക് ബോര്‍ഡുകള്‍ക്ക് വഴിമാറിയതോടെ ചുമരുകളില്‍ ചിത്രം എഴുതുന്ന കലാകാരന്മാരെ ഇന്ന് ആര്‍ക്കും വേണ്ടാതായി. ബഹുവര്‍ണ്ണ കളറുകളില്‍ വിവിധ പോസ്റ്ററുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും ചിഹ്നവും ഒരുമണിക്കൂറിനുള്ളില്‍ തയ്യാറാക്കി കിട്ടുമ്പോള്‍ ചുമരുകള്‍ക്ക് പിന്നാലെ പോകുവാന്‍ ആര്‍ക്ക് നേരം… പരിസ്ഥിതിക്ക് ഫ്ളക്സ് ബോര്‍ഡ് നല്ലതല്ലായെന്ന നിരീക്ഷണത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കുവാനുള്ളഅധികാരികളുടെ നീക്കവും ഫലം കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: