കേരളത്തില്‍ സിപിഎം നൂറുകണക്കിന് രാഷ്ട്രീയ എതിരാളികളെ വെട്ടിക്കൊന്നപ്പോള്‍ ഒരു സാഹിത്യകാരനും രാജിവെച്ചില്ല. മാറാട് എട്ട് ഹിന്ദുക്കളെ കൊന്നപ്പൊഴും ഒരു സാഹിത്യകാരനും രാജിവെച്ചില്ല.ബോംബെയിലും മറ്റ് അനവധി സ്ഥലങ്ങളിലൂം നൂറുകണക്കിന് ആളുകളെ കൊന്നപ്പോഴും പ്രധിഷേധിച്ച് ആരും രാജിവെച്ചില്ല. കശ്മീരില്‍ നൂറുകണക്കിന് ഹിന്ദുക്കളേയും പട്ടാളക്കാരേയും കൊന്നപ്പോഴും ലക്ഷക്കണക്കിന് ആള്‍ക്കാരെ അഭയാര്ത്ഥികളാക്കിയപ്പോഴും ഇവിടെ ആരും രാജിവെച്ചില്ല. നോര്‍ത്ത് ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ നൂറുകണക്കിന് നിരപരാധികളെയും പോലീസുകാരേയും പട്ടാളക്കാരേയും കൊന്നിട്ടും ആരും പ്രധിഷേധിച്ച് രാജിവെച്ചിട്ടില്ല. എന്നിട്ട് ഇപ്പോള്‍ എന്തിനാ രാജിവെയ്ക്കുന്നത്?
സുനില്‍കുമാര്‍. ടി.പി
നന്ദിഗ്രാമത്തിലെ കൊലപാതകങ്ങളും ബംഗാളില്‍ നടന്നിട്ടുള്ള മനുഷ്യക്കുരുതികളും ബംഗാളി കവയത്രി മന്ദാക്രാന്ത സെന്‍ കണ്ടില്ലേ? അന്നൊന്നും ഈ മഹതിയുടെ ഒരു ശബ്ദവും പുറത്തുവന്നില്ലല്ലോ. എന്നും ബംഗാളില്‍ അനേകം അതിക്രമങ്ങള്‍ അരങ്ങേറുന്നു. ഇതേവരെ ഒരു വിധത്തിലുമുള്ള വികാരപ്രകടനങ്ങളും ഇവരാരും കാണിച്ചുകണ്ടില്ല. ഇത്തരം അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ ആരോ ഭീഷണിപ്പെടുത്തി ചെയ്യിപ്പിക്കുന്നതാണോ എന്നൊരു സംശയം ഉയരുകയാണ്.അവാര്‍ഡ് കിട്ടിയവരല്ലാതെ, സ്വാധീനം ഉപയോഗിച്ച് വാങ്ങിയവരെ അതും സിപിഎം അനുകൂലികളായ ഇവരെ അതേ പേരുപറഞ്ഞു ഭീഷണിപ്പെടുത്തി ഇത്തരം പ്രവര്‍ത്തിക്കു നിര്‍ബന്ധിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കെ.ആര്. ഉണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: