കണ്ണൂര്‍: പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ്പിന്റെ ആസ്ഥാനത്ത് നിര്‍മ്മിച്ച പുനരധിവാസ മന്ദിരത്തിന്റെ ഉദ്ഘാടനം 16 ന് രാവിലെ 10.30 ന് നടക്കുമെന്ന് ഹോപ്പ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവരെയും ഏറ്റെടുത്ത് ട്രസ്റ്റിന്റെ കീഴില്‍ വര്‍ഷങ്ങളായി അത്താണി ഒരുക്കി വരുന്നുണ്ട്. കുട്ടികളുടെ മനുഷ്യവകാശ പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും ഇതോടനുബന്ധിച്ച് നടക്കും. മന്ദിരത്തിന്റെ ഉദ്ഘാടനവും സെമിനാറിന്റെ ഉദ്ഘാടനവും ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ഫാ.ജോര്‍ജ്ജ് പൈനാടത്ത് ,കെ.എസ്.ജയമോഹന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: