പാനൂര്‍: കന്നിയങ്കത്തില്‍ കരുത്തറിയിക്കാന്‍ പാനൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍. 40 വാര്‍ഡിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 22 വനിതാ സ്ഥാനാര്‍ത്ഥികളുമായി ജനഹിതമറിയാന്‍ വികസനമുദ്രാവാക്യവുമായി വോട്ടര്‍മാരെ സമീപിക്കാന്‍ ഇന്നലെ മുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഗൃഹസമ്പര്‍ക്കം തുടങ്ങി. അശാസ്ത്രീയമായ വാര്‍ഡ് വിഭജനവും,തകര്‍ന്ന റോഡുകളും അടിസ്ഥാന സൗകര്യമില്ലായ്മയും എല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കരിയാട്, പാനൂര്‍, പെരിങ്ങളം തുടങ്ങിയ പഞ്ചായത്ത് ചേര്‍ത്താണ് പുതിയ നഗരസഭ രൂപീകൃതമായത്. മുസ്ലീംലീഗിന്റെ ഹിഡന്‍ അജന്‍ഡയുടെ ബീജാവാപമാണ് നഗരസഭ. ഇതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകും. ഇതിനു പുറമെ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും പ്രതിപക്ഷ കെടുകാര്യസ്ഥതയും ജനസഭയില്‍ മാറ്റത്തിന്റെ അനുരണനങ്ങള്‍ സൃഷ്ടിക്കും. പാനൂര്‍ ടൗണ്‍ കഴിഞ്ഞാല്‍ നഗരവല്കൃതമല്ലാത്ത രണ്ട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് പുതിയ നഗരസഭയുടെ പിറവിയ്ക്ക് യുഡിഎഫ് രൂപരേഖ ഒരുക്കിയത്.വിജയ പ്രതീക്ഷയുടെ പൊന്‍താമര വിരിയാന്‍ അക്ഷീണം പ്രയത്നിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കളത്തിലിറങ്ങി കഴിഞ്ഞു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണിക്കെതിരെ തീപാറും പോരാട്ടം പാനൂരില്‍ കാണുമെന്നുറപ്പ്. ഇന്നലെ വരണാധികാരി കൂടിയായ പാനൂര്‍ പഞ്ചായത്ത് സെക്രട്ടറി യുപി.പ്രദീപ് മുന്‍പാകെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: