തിരുവല്ല: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പത്രിക സമര്‍പ്പണത്തിന്റെ അവസാ നദിനമായ ഇന്നലെ വരണാധികാരികളുടെ ആഫീസുകളില്‍ സ്ഥാനാര്‍ത്ഥികളുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. ഇന്നാണ് സൂഷ്മ പരിശോധന.
തിരുവല്ല നഗരസഭയില്‍ രണ്ട് കേന്ദ്രങ്ങളിലായി 153 പേര് പത്രിക സമര്‍പ്പിച്ചു. എണ്‍പത്തിയൊന്ന് പുരുഷന്മാരും എഴുപത്തി രണ്ട് വനിതകളും നഗരസഭയില്‍ പത്രിക സമര്‍പ്പിച്ചു. അണികള്‍ക്കൊപ്പം പ്രകടനമായാണ് മിക്കസ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പണത്തിന് എത്തിയത്. തിരക്ക് നിയന്ത്രണാതീതമായ സ്ഥലങ്ങളില്‍ ടോക്കണ്‍ സംവിധാനവും ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടുത്തിയിരുന്നു.
നഗരസഭയിലെ ഒന്നുമുതല്‍ ഇരുപത് വരെയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികള്‍ വരണാധികാരി സി.വി. രാമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇവിടെ 80 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. 29മുതല്‍ 39വരെയുള്ള വാര്‍ഡുകളിലെ പത്രിക റവന്യു ഡിവിഷനല്‍ ഓഫീസിലാണ് സമര്‍പ്പിച്ചത്. 73 സ്ഥാനാര്‍ത്ഥികളുടെ പത്രിക ആര്‍ഡിഒ എ ഗോപകുമാര്‍ ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്തുകളിലും പത്രിക സമര്‍പ്പണത്തിന് വലിയ തിരക്കായിരുന്നു. നിരണത്ത 67പേരും കടപ്രയില്‍ അറുപത്തിയഞ്ചും പത്രിക സമര്‍പ്പണം നടത്തി. എഴുപത്തി അഞ്ച് പേര് വീതം പെരിങ്ങരയിലും കുറ്റൂരുലും പത്രിക സമര്‍പ്പിച്ചു. 56 സ്ഥാനാര്‍ത്ഥികളാണ ആനിക്കാട് പഞ്ചായത്തില്‍ അന്‍പത്തിയാറ് പേരാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. മല്ലപ്പള്ളിയില്‍ 96 ഉും നെടുബ്രത്ത് 82ഉും കവിയൂരുല് 79 സ്ഥാനാര്‍ത്ഥികളാണ് നാമനിര്ദ്ധശ പത്രികകള്‍ സമര്‍പ്പിച്ചത്.
പുളിക്കീഴ് ബ്ലോക്കു പഞ്ചായത്തില്‍ 91 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ അന്‍പത്തി നാല് പേരാണ് കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ പത്രികസമര്‍പ്പണം നടത്തിയത്.
തിരഞ്ഞെടുപ്പ് രംഗം കൂടുതല്‍ സജീവമാകുമ്പോള്‍ വിമത ശല്യമാണ് ഇടതുവലത് മുന്നണികളെ ഏറെ വലക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഉടലെടുത്ത അസ്വാരസ്യങ്ങളും ഇരുമുന്നണികള്‍ക്കിടയില്‍ ഇപ്പോഴും കല്ലുകടിയായി നിലനില്ക്കുന്നു.
യുഡിഎഫിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിനുള്ളില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നില നില്ക്കുന്ന തര്‍ക്കങ്ങള്‍ പലയിടത്തും മുന്നണി സ്ഥാനാ ര്‍ത്ഥികളുടെ ജയപരാജയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാത്തങ്കരി ബ്ലോക്ക് ഡിവിഷനില്‍ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് രാജേഷ് ചാത്തങ്കേരിയെ അട്ടിമറിച്ച് ഐഗ്രൂപ്പ് നേടിയ ആധിപത്യം താലൂക്ക് തലത്തി ല്‍ എഐ ഗ്രൂപ്പുകളുടെ തുറന്ന പോരിന് വഴിതെളിയിച്ചിരിക്കുകയാണ്.
പാര്‍ട്ടി കോട്ടകളിലുണ്ടായ വിമതശല്യമാണ് ഇടതുമുന്നണിക്ക് തലവേദനയായി മാറിയിരിക്കുന്നത്. നഗരസഭയിലെ 38 ാം വാര്‍ഡില്‍ നിന്നുള്ള ഇടത് കൗണ്‍സിലര്‍ സുരേഷ്കുമാര്‍ പാര്ട്ടിസ്ഥാനാര്ത്ഥിക്കെതിരെ സ്വതന്തനായി മത്സരിക്കുന്നു. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 17-ാം തീയതിയോടെ മാത്രമെ യാഥാര്‍ത്ഥചിത്രം വ്യക്തമാകുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: