ബത്തേരി: പഴൂര്‍ സെന്റ് ആന്റണീസ് വിദ്യാലയത്തിലെ ആറാം ക്ലാസുകാരി എം. എസ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. മുക്കുത്തിക്കുന്ന് മൂടംകൊല്ലി പണിയ കോളനിയിലെ പരേതനായ ബാബുവിന്റേയും ശകുന്ദളയുടേയും ഏക മകളാണ് ആതിര. സ്കൂളില്‍ പോകാന്‍ വിസമ്മതിച്ച കുട്ടിയ അമ്മ വഴക്കു പറഞ്ഞതാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ബത്തേരി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: