Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരദ്വാജമുനിയുടെ സല്‍ക്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 08:58 pm IST
in Samskriti

കത്തിജ്ജ്വലിക്കുന്ന അഗ്നിപോലെ തേജസ്വിയായ ഭരദ്വാജമഹര്‍ഷി ആശ്രമത്തിലിരിക്കുന്നതുകണ്ട് താന്‍ ദശരഥനന്ദനന്‍ ഭരതന്‍ എന്നുപറഞ്ഞ് നമസ്‌കരിച്ചു. എല്ലാം അറിയുന്ന മുനി ചോദിച്ചു. ”ഹേ ഭരത! അങ്ങ് സിംഹാസനത്തിലിരിക്കുന്നയാള്‍. പിന്നെന്തിനു ജടാമകുടം ധരിച്ചിരിക്കുന്നത്? തപോവനത്തില്‍ എന്തിനു വന്നു? ഇതുകേട്ട് ഭരതന്‍ വിനീതനായി നടന്ന സംഭവങ്ങള്‍ വിവരിച്ചു. ”ജ്യേഷ്ഠന്റെ അഭിഷേകം മുടക്കിയതില്‍ എനിക്കൊരു പങ്കുമില്ല. രാമനിരിക്കുമ്പോള്‍ എനിക്കു രാജ്യമെന്തിന്? ഞാനദ്ദേഹത്തിന്റെ ചരണകമലങ്ങളില്‍ വീണ് രാജ്യം അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ പോകയാണ്. വനത്തില്‍ വച്ച് അഭിഷേകം നടത്തി അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടുപോകും.”

സന്തുഷ്ടനായ മഹര്‍ഷി പറഞ്ഞു ”എല്ലാം ഞാന്‍ ജ്ഞാനദൃഷ്ടിയില്‍ കണ്ടിരിക്കുന്നു. ലക്ഷ്മണനെക്കാള്‍ നിനക്കാണ് രാമനില്‍ ഭക്തിയെന്ന് എനിക്കറിയാം. നീ അകലെ മാറ്റി നിറുത്തിയിരിക്കുന്ന സേനയെ മുഴുവന്‍ വരുത്തുക. പാവങ്ങള്‍ക്ക് യാത്രാക്ഷീണം കാണും. അവരെ ഞാന്‍ സത്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്നുരാത്രി എല്ലാവരും ഇവിടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുക. നാളെ രാമനെക്കാണാന്‍ പോകുക.” ഇതുകേട്ട് ഭരതന്‍ തന്റെ കൂടെവന്ന എല്ലാവരേയും ആശ്രമത്തിലേക്ക് വരുത്തി. ഭരദ്വാജമഹര്‍ഷി കാമധേനുവിനെ സ്മരിച്ചു. കാമധേനു അലൗകികമായ ഭക്ഷണസാധനങ്ങളും സജ്ജീകരണങ്ങളും തയ്യാറാക്കി. വാല്മീകി രാമായണത്തില്‍ വിശ്വകര്‍മ്മാവിനെയാണ് ക്ഷണിച്ചു വരുത്തുന്നത്.

എഴുത്തച്ഛന്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നത്.

കാല്‍കഴുകിസ്സമാചമ്യ മുനീന്ദ്രനു-

മേകാഗ്രമാനസനായതിദ്രുതം

ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു

കാമസുരഭിയെ,ത്തത്ക്ഷണേ കാനനം

ദേവേന്ദ്രലോകസമാനമായ് വന്നിതു

ദേവകളായ്ച്ചമഞ്ഞു തരുക്കളും

ഭാവനാവൈഭവമെത്രയുമത്ഭുതം!

ഭക്തഭക്ഷ്യാദി പേയങ്ങള്‍ ഭോജ്യങ്ങളും

ഭുക്തിപ്രസാധനം മറ്റും ബഹുവിധം

ഭോജനശാലകള്‍ സേനാഗൃഹങ്ങളും

രാജഗേഹങ്ങളുമെത്ര മനോഹരം.

അന്നുരാത്രി ഭരതന്റെ കൂടെവന്ന സര്‍വ്വര്‍ക്കും ഉത്സവരാത്രിയായിരുന്നു. ദേവകന്യകകള്‍ ഒരുക്കിയ സ്വര്‍ഗ്ഗീയ പന്തലുകളില്‍ അനേകതരം ഭക്ഷണസാധനങ്ങള്‍, ഭടന്മാര്‍ക്ക് മദ്യം, എല്ലാവര്‍ക്കും പാദശുശ്രൂഷ, പിന്നെ പാട്ടും ആട്ടവും, വാദ്യമേളങ്ങളും വിനോദങ്ങളും. മഹര്‍ഷിയുടെ തപോബലം എത്രമഹനീയം! നേരം പുലര്‍ന്നപ്പോള്‍ ഭരതന്‍ തൊഴുതുകൊണ്ട് മഹര്‍ഷിയോടു പറഞ്ഞു: ”ഭഗവന്‍, ഞാന്‍ സര്‍വസൈന്യത്തോടുമൊപ്പം രാത്രി സുഖമായി ഇവിടെ വസിച്ചു. അങ്ങയുടെ സല്‍ക്കാരം ഞങ്ങളെ നന്നായി തൃപ്തിപ്പെടുത്തി. ഇപ്പോള്‍ യാത്ര ചോദിക്കുന്നു. ഞങ്ങള്‍ക്ക് രാമന്റെയടുത്തേയ്‌ക്കു പോകാനുള്ള വഴി ഏതാണെന്നും പറഞ്ഞുതരണം.”

മഹര്‍ഷി പറഞ്ഞു- ”ഭരതാ, ഇവിടെനിന്നും തെക്കോട്ടു കുറച്ചു നടന്ന് തെക്കുപടിഞ്ഞാറുഭാഗത്തേക്കു തിരിയണം. മൂന്നരയോജന ദൂരത്തില്‍ ചിത്രകൂടപര്‍വ്വതമാണ്. അതിനു വടക്കുഭാഗത്ത് മന്ദാകിനിയായ ഗംഗയൊഴുകുന്നു. നദി കടന്നാല്‍ ചിത്രകൂടപര്‍വതത്തിലാണ് രാമലക്ഷ്മണന്മാരുടെ പര്‍ണശാല എന്നു ഞാന്‍ കേട്ടിരിക്കുന്നു.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.