ഇരിട്ടി: തില്ലങ്കേരി ഗ്രാമ പഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ സംവരണവാര്‍ഡായ വട്ടപ്പറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് വിമുക്ത ഭടന്. 20 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം വിരമിച്ച ബിജെപി തില്ലങ്കേരി പഞ്ചായത്ത് സെക്രട്ടറി എ.കെ.ശങ്കരനാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
തില്ലങ്കേരി ആനക്കുഴി ഭൂസമര നായകന് കൂടിയാണ് ശങ്കരന്. ഇവിടുത്തെ പണിയ സമുദായത്തില്‍ പെട്ട ഒട്ടേറെ കുടുംബങ്ങള്‍ ഒരു തുണ്ട് ഭൂമിയില്ലാതെ കഷ്ടപ്പെട്ടപ്പോള് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിലൂടെയാണ് ഇവര്‍ക്ക് ഭൂമി ലഭ്യമായത്. അന്ന് ബിജെപി പിന്തുണയോടെയായിരുന്നു സമരം വിജയിപ്പിച്ചിരുന്നത്. പൊതു പ്രവര്‍ത്തനത്തില്‍ സജീവമായ എ.കെ.ശങ്കരന് ആലയാട്ട് പുരുഷ സ്വാശ്രയ സംഘത്തിന്റെ ട്രഷറര്‍ കൂടിയാണ്. ശങ്കരനിലൂടെ തില്ലങ്കേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വിജയം നേടാനുറച്ച് ആവേശകരമായ പ്രചാരണപ്രവര്‍ത്തനങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: