മാനന്തവാടി : ക്ഷേത്രപരിസരങ്ങളിലും കലാലയങ്ങളിലും എസ്എഫ്ഐയെ ഉപയോഗിച്ച് ബീഫ് ഫെസ്റ്റ് നടത്തി ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് വോട്ടുതട്ടാനുളള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ്. ഹിന്ദുഐക്യവേദി മാനന്തവാടി പഞ്ചായത്ത് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ പഠിക്കാനായി കോളേജിലേക്കയക്കുമ്പോള്‍ അവരെ ബീഫ് ഫെസ്റ്റിനും, ചുംബനസമരത്തിനുംമറ്റും ഉപയോഗിച്ച് എസ്എഫ്ഐക്കാര്‍ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പുനത്തില്‍കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍സെക്രട്ടറി കെ.മോഹന്‍ദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ്.ജി നായര്‍, സായിസേവസമിതി പ്രവര്ത്തകന് വി.പി.മുരളീധരന് എന്നിവര്‍ സംബന്ധിച്ചു.
വളളിയൂര്‍കാവ് ക്ഷേത്രത്തിലെ ടോയലറ്റ് നിര്‍മ്മാണത്തിലെയും, താഴെകാവുമുതല് മേലെകാവിലേക്കുളള റോഡ് നിര്‍മാണത്തിലെയും അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി അഡ്വക്കറ്റ് എം.ആര്.മോഹനന്(പ്രസിഡന്റ്), ടി.നാരായണന് റിട്ട.തഹസില്‍ദാര്‍ (വൈസ്പ്രസിഡന്റ്), കെ .വേണുഗോപാല്‍ (ജനറല്‍സെക്രട്ടറി), എന്‍.കെ.രൂപേഷ്(സെക്രട്ടറി), എന്‍.ജയരാജന് (ട്രഷര്‍) എന്നിവരെയുംതിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: