പത്തനംതിട്ട:നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുദിവസംകൂടി മാത്രം ബാക്കിനില്‍ക്കെ അന്തിമ സ്ഥാനാര്‍ത്ഥിലിസ്റ്റ് പുറത്തുവിടാനാകാതെ സിപിഎമ്മും കോണ്‍ഗ്രസും കുഴയുന്നു. ഗ്രാമപഞ്ചായത്തുകളില്‍ ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്ണ്ണമായതൊഴിച്ചാല് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി ലിസ്റ്റ് പൂര്‍ണ്ണമാക്കാന്‍ ഇരുമുന്നണിക്കും കഴിഞ്ഞിട്ടില്ല. സിപിഎമ്മാകട്ടെ ഔദ്യോഗികമായി ഒരുസ്ഥലത്തേയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പുറത്തുവിടുന്നുമില്ല. പലയിടത്തും ഒന്നിലധികം പേര് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനും പിന്നീട് സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിക്കാനുള്ള തന്ത്രമാണ് പയറ്റുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ സിപിഎം ഭാരവാഹികള്‍ പലയിടത്തും രാജിവെച്ചൊഴിയുകയാണ്. ഏഴംകുളം ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി രാജശേഖരന് കഴിഞ് ദിവസം രാജിവെച്ചിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരേ മത്സരിപ്പിക്കാനും നീക്കമുണ്ടായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് സിപിഎമ്മിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തര്‍ക്കം അതീവരൂക്ഷമാണ്. സാമുദായിക പരിഗണനകളാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതെന്ന ആക്ഷേപവും പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നു. പതിറ്റാണ്ടുകളായി പാര്‍ട്ടി പ്രവര്‍ത്തനത്തിലും നേതൃത്വത്തിലും നില്‍ക്കുന്നവരെ തഴഞ്ഞ് മതംനോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നു എന്നാണ് ആക്ഷേപം. ഇതും തര്‍ക്കത്തിന് ഒരു കാരണമാണ്.
കോണ്‍ഗ്രസിലാകട്ടെ തര്‍ക്കംമൂത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഡിസിസി ഓഫീസിലേക്ക് പ്രതിഷേധമാര്ച്ചിനൊരുങ്ങുകയാണവര്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: