ബത്തേരി : നവംമ്പര്‍ ആദ്യം നടക്കുന്ന തദ്ദേശ സ്വയംഭരണ സമിതികളിലേക്കുളള തെരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയുടെ കന്നിയങ്കത്തില്‍ മാറ്റുരയ്ക്കാന്‍ ഇന്നലെ 18 ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രികനല്കി. ശേഷിക്കുന്ന പത്രികാസമര്‍പ്പണം ഇന്ന് നടക്കും. 35 ഡിവിഷനുകളാണിവിടെയുളളത്. ഇതില്‍ 15 വീതം ഡിവിഷനുകള്‍ ജനറലും ജനറല്വനിതകളുമാണ്. ഒരു എസ്സിജനറലും രണ്ട് എസ്ടി വനിതാസംവരണവുമാണ്.
ഇന്നലെ പത്രിക നല്കിയവര് ഇവരാണ്.ഡിവിഷന്-1-ചെതലയം-പി.ആര്.നാരായണന് പടിപ്പുര. ജനറല്‍, ഡിവിഷന് -3-ചേനാട്-ജന.സജീഷ് പഴേരി പുത്തന്നൂര്, ഡിവിഷന് 4-ജന. വേങ്ങന്നൂര്‍ നോ ര്‍ത്ത്-ജന.എ.എം.ഉദയകുമാര്‍ അമരായി. ഡിവി.6-ജന. കെ ആര്.രാജന് കൈപ്പളളി. ഡിവി.8 കരിവളളിക്കുന്ന് ജന. ഏ. സുധീഷ് ആവേത്തും കുടിയില്‍ ഡിവി.10-കോട്ടക്കുന്ന് ജന.മണികണ്ഠന് അകത്തില്ത്തറ. ഡിവി.11 കിടങ്ങിങ്ങില് എസ്.ടി ജന.കെ പി.മോഹനന് കൊല്ലപ്പറമ്പില്‍, ഡിവി.12 വനിത ജന കുപ്പാടി സജിതാ ഹരിദാസ് കുപ്പാടി.ഡിവി.13 തിരുനെല്ലി ജന.സുരേന്ദ്രന് മുണ്ടിയാംപറമ്പില്‍ , ഡിവി 18 തേലമ്പറ്റ ജന.സി.ആര്.ഷാജി ചെമ്മണ്ടൂര്‍ ഡിവി. 22 ഫെയര്‍ലാന്റ് വനിത-എം.എസ്.ശ്രീജ പാളാപറമ്പില്, ഡിവി. 23 വേങ്ങന്നൂര്‍ സൗത്ത് ജന. കെ.രാജന് രത്നഗിരി. ഡിവി. 28 പൂമല ജന.പി.എം. രാമക്യഷ്ണന്‍ പുത്തന്‍ പുരക്കല്‍ , ഡിവി.30 ബീനാച്ചി ജന.വിജയന് പാനോളി,ഡിവി.32 ചീനപ്പുല്ല് ജന.വി.പി.നടരാജന് രാജ്ഭവനം,ഡിവി,33 മന്തംകൊല്ലി വനിത ജയലക്ഷ്മി- മോഹന്‍ കല്ലിങ്കല്‍, ഡിവി.34 പഴുപ്പത്തൂര്‍ ജന എം.കെ സാബു മുകളേല്‍,ഡിവി.35 കൈവട്ടമൂല എസ്.ടി വനിത അനിതകാവുങ്കല് എന്നിവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: