വി.പി.ജിതേഷ്
പാനൂര്‍: തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ വികസന മുരടിപ്പിന് പരിഹാരം കാണാന്‍ ബിജെപി ഭരണം അനിവാര്യം. ജില്ലയില്‍ തന്നെ ബിജെപി പ്രതിപക്ഷസ്ഥാനം അലങ്കരിക്കുന്ന ഏകപഞ്ചായത്താണ് തൃപ്പങ്ങോട്ടൂര്‍. രാഷ്ട്രീയ വിവേചനത്തിനു പുറമെ മതപരമായ വേര്‍തിരിവും സൃഷ്ടിച്ച് പഞ്ചായത്ത് ഭരണം കെടുകാര്യസ്ഥതയുടെ കേന്ദ്രമായി യുഡിഎഫ് മാറ്റുകയായിരുന്നു. അഞ്ചു വര്‍ഷത്തിനിടയില്‍ എടുത്തുപറയത്തക്ക ഒരു വികസനവും ഉയര്‍ത്തി കാട്ടാനില്ലെന്ന് ഭരണസാരഥ്യം വഹിക്കുന്നവര്‍ തന്നെ സമ്മതിക്കും. കാര്‍ഷിക മേഖലയായ പഞ്ചായത്തില്‍ കര്‍ഷകരെ പൂര്‍ണ്ണമായും അവഗണിച്ചു. നെല്‍കൃഷിക്ക് അനുയോജ്യമായ ഇടവെട്ടപിലാക്കൂല് ജലസേചന പദ്ധതി നടപ്പാക്കാതെ കര്‍ഷകരെ വഞ്ചിക്കുന്ന സമീപനമാണ് ഭരണരംഗത്തുളളവര് സ്വീകരിച്ചത്. ഭൂവിസ്തൃതിയില്‍ ഏറെ വലിപ്പമുളളതും പ്രാധാന്യമുളളതുമായ വാഴമല, നരിക്കോട്ടുമല തുടങ്ങിയ മേഖലകള്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് തൃപ്പങ്ങോട്ടൂര്‍. ആദിവാസി, കുടിയേറ്റ മേഖലയായ നരിക്കോട്ടുമലയിലെ ജനങ്ങള്‍ക്ക് ക്ഷേമകരമായ ഒരു പ്രവൃത്തിയും നടത്താന്‍ ഈ അഞ്ചുവര്‍ഷകാലം ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. വാഴമല ചരിത്ര പ്രാധാന്യമുളള സ്ഥലവുമാണ്. പഴശ്ശിട്രാക്ക് എന്ന പേരില്‍ ടൂറിസം വകുപ്പ് ഈ സ്ഥലത്തിന് പ്രത്യേക പരിഗണന നല്കി വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ടൂറിസം മന്ത്രികൂടിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ടൂറിസ സാധ്യതകളെ കുറിച്ച് പഠനം നടത്താനും, പഴശി കാനനപാത എന്ന പേരില്‍ വാഴമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനും തീരുമാനിച്ചിരുന്നു. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ സമ്മര്‍ദ്ധം ചെലുത്തി വികസനപാതയൊരുക്കേണ്ട പഞ്ചായത്ത് ഭരണം ഈ മേഖലയെ തിരിഞ്ഞു നോക്കിയില്ലായെന്ന് പ്രതിപക്ഷ നേതാവും ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഢലം പ്രസിഡണ്ടുമായ വിപി.സുരേന്ദ്രന് കുറ്റപ്പെടുത്തി. പ്രദേശവാസികള്‍ക്ക് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വേണം പുറംലോകത്തെത്താന്‍. മിച്ചഭൂമിയില്‍ വരെ അനധികൃത കരിങ്കല്‍ക്വാറികള്‍ പ്രവൃത്തിക്കുന്നതും പഞ്ചായത്തിന്റെ ഒത്താശയോടു കൂടിയാണ്. പാവപ്പെട്ട ആദിവാസികള്‍ക്ക് രോഗം വന്നാല്‍ ആശുപത്രിയിലെത്താന്‍ പോലും ഏറെ വിഷമമാണ്. ഇത് ബോധപൂര്‍വ്വമുളള മുസ്ലീംലീഗ് നേതൃത്വത്തിന്റെ അവഗണനയാണെന്ന് വ്യക്തം. റോഡ് ഫണ്ടുകള്‍ ഭൂരിഭാഗം ഉപയോഗിച്ചത് കടവത്തൂര്‍ മേഖലയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ഇവിടെ മുസ്ലീംഭൂരിപക്ഷ മേഖലയാണ്. കഴിഞ്ഞ ഭരണസമിതി ആരംഭിച്ച ജപ്പാന് കുടിവെളള പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും വെളളം ലഭിക്കുന്നില്ല. പഞ്ചായത്തില്‍ ആകെ 38 വീടുകളാണ് അഞ്ചുവര്‍ഷത്തിനിടയില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. ഫണ്ടുകള്‍ വിനിയോഗിക്കാതെ ലാപ്സാകുക ഇവിടുത്തെ ഭരണനേട്ടമാണ്. ഈ സാഹചര്യത്തില്‍ ഏവര്‍ക്കും വികസനം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി രംഗത്തിറങ്ങിക്കഴിഞ്ഞു. സിപിഎമ്മിന്റെ രണ്ട് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച ഈസ്റ്റ്ചെറ്റക്കണ്ടിയില്‍ സ്ഫോടനവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. സ്ഫോടനം നടന്ന ഈസ്റ്റ്ചെറ്റക്കണ്ടി വാര്‍ഡ് ഉള്‍പ്പെടുന്ന പ്രദേശം തൃപ്പങ്ങോട്ടൂരാണ്. ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്ന ഒകെ.വാസുവും തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം തന്നെയാണ്. അതിനാല്‍ തന്നെ മത്സരവും തീപാറും. മുസ്ലീംലീഗിലെ ഡോ:സല്മാമഹമൂദാണ് പ്രസിഡണ്ട്. ആകെ 18 വാര്‍ഡില്‍ 11 അംഗ ഭരണസമിതിയാണ് നിലവിലുളളത്. 1-ാംവാര്‍ഡായ വടക്കെപൊയിലൂരില്‍ നിന്നും കരുണാകരന് മാസ്റ്ററും,2ാംവാര്‍ഡായ നരിക്കോടുമലയില് നിന്നു വിവി.പ്രസീതയും 4-ാം വാര്‍ഡായ ചമതക്കാട് നിന്നു വി.പി.സുരേന്ദ്രനും, 7-ാം വാര്‍ഡായ വട്ടപൊയിലില്‍ നിന്നു ഇപി.ബിജു എന്നിവരാണ് ബിജെപിയുടെ നിലവിലെ സാരഥികള്‍. 18 വാര്‍ഡിലും ശക്തമായ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി ഭരണം പിടിക്കാന്‍ തന്നെയാണ് ബിജെപി തീരുമാനം. വികസനോന്മുഖമായ കേന്ദ്രസര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും ബിജെപി തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തികാട്ടും. ആകെ വാര്‍ഡ് 18. മുസ്ലീംലീഗ്7, േകാണ്‍ഗ്രസ്3, ജനതാദള്‍(യു)1, ബിജെപി4, സിപിഎം3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: