തലശ്ശേരി: സിപിഎം ക്രിമിനല്‍ സംഘം അരുംകൊല ചെയ്ത എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിന്റെ ഭാര്യ മറിയു തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരനെ താന്‍ മത്സരിക്കുന്ന 46-ാം വാര്‍ഡായ കൈവട്ടത്ത് മത്സരിക്കാന്‍ വെല്ലുവിളിച്ചു. നിലവില്‍ കാരായി ചന്ദ്രശേഖരന് നോമിനേഷന് കൊടുത്തിരിക്കുന്നത് സിപിഎമ്മിന്റെ ശക്തിദുര്ഗ്ഗമായ ചെള്ളക്കര വാര്‍ഡിലാണ്. ഫസലിന്റെ ഭാര്യ മറിയു ഫസലിന്റെ തറവാട് വീട് ഉള്‍പ്പെടുന്ന കൈവട്ടം വാര്‍ഡിലാണ് മത്സരിക്കുന്നത്.
സിപിഎമ്മുകാര്‍ ഫസലിന്റെ കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ വ്യാപകമായ പ്രചരണം നടത്തിവരുന്ന വേളയിലാണ് ഫസലിന്റെ ഭാര്യ മറിയുവിന്റെ വെല്ലുവിളി. ഇതോടെ സിപിഎമ്മിന്റെ കള്ളപ്രചരണത്തിന്റെ അവസാന അസ്ത്രവും നിഷ്പ്രഭമായിരിക്കുകയാണ്. എസ്ഡിപിഐയുടെ സ്ഥാനാര്‍ത്ഥിയായാണ് മറിയു ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: