തലശ്ശേരി: ഫസല്‍ വധത്തിലെ പ്രതിയും വാദിയും സ്ഥാനാര്‍ത്ഥി. എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശേരിയിലെ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയതില്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട കാരായി രാജനും,ചന്ദ്രശേഖരനും മത്സര രംഗത്ത് പ്രവേശിച്ചപ്പോള്‍ ഇതേ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് അനുമതി വാങ്ങിയ ഫസലിന്റെ ഭാര്യ മറിയുവാണ് മത്സരത്തിനുളളത്. തലശേരി നഗരസഭയിലെ 46-ാം വാര്‍ഡായ കൈവട്ടത്താണ് മറിയു മത്സരിക്കുക. കാരായി ചന്ദ്രശേഖരന് ചെയര്മാന് സ്ഥാനത്തേക്ക് സിപിഎം പരിഗണനയിലുളള ആളുമാണ്. കേസിലെ പ്രതിയും വാദിയും ജയിച്ചു കയറിയാല്‍ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തെന്ന് സിബിഐ കണ്ടെത്തിയ പ്രതിയുടെ നിയന്ത്രണത്തില്‍ നഗരസഭയില്‍ ഇരിക്കേണ്ടി വരികയെന്ന കൗതുകവും തലശേരി നഗരസഭ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരിക്കുകയാണ്. 2006ഒക്ടോബര്‍ 22നാണ് ഫസലിനെ സിപിഎം സംഘം കൊല്ലുന്നത്. റംസാന് മാസത്തില്‍ കൊല നടത്തി ആര്‍എസ്എസിന്റെ തലയിലിട്ട് വര്‍ഗീയകലാപമുണ്ടാക്കാനായിരുന്നു പദ്ധതി. സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തില്‍ കൊലയാളികളായ സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: